കൊല്ലം: 269 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന അച്ചന്‍കോവില്‍ വനം വന്യജീവി സങ്കേതമാക്കണമെന്നാവശ്യപ്പെട്ട് കേരള പരിസ്ഥിതി ഗവേഷക അസോസിയേഷന്‍ പ്രസിഡന്‍റും കൊല്ലം എസ്.എന്‍ കോളജിലെ അസോസിയേറ്റ് പ്രഫസറുമായ ഡോ. സൈനുദ്ദീന്‍ പട്ടാഴി വനംമന്ത്രി കെ. രാജുവിന് നിവേദനം നല്‍കി. വന്യജീവി സങ്കേതമാക്കാന്‍ നടപടി സ്വീകരിക്കാമെന്ന് ഭരണിക്കാവില്‍ നടന്ന പൊതുയോഗത്തില്‍ മന്ത്രി പറഞ്ഞു. ഡോ. പട്ടാഴി നടത്തിയ പഠനത്തില്‍ അച്ചന്‍കോവില്‍ വനം ജൈവവൈവിധ്യം നിറഞ്ഞതാണെന്നും നൂറില്‍പരം വൈവിധ്യ വൃക്ഷ ഇനങ്ങളും 20ല്‍പരം മൃഗങ്ങളും 150ല്‍പരം പക്ഷികളും 12ല്‍പരം ഉരഗ വര്‍ഗങ്ങളും കണ്ടത്തെി. വന്യജീവി സങ്കേതമാക്കിയാല്‍ പുലി, പുള്ളിപ്പുലി, ആന, കരടി തുടങ്ങിയ മൃഗങ്ങളെ സംരക്ഷിക്കാനും വേട്ടയാടല്‍ തടയാനും സാധിക്കും. ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ഇതുമൂലം സാധിക്കും. അച്ചന്‍കോവില്‍, കാനയാര്‍, പൊന്മുടി റെയ്ഞ്ചുകള്‍ ചേരുന്നതാണ് വനമേഖല. കാനയാര്‍ മേഖല സൈലന്‍റ് വാലി വനത്തോട് സാമ്യമുള്ള മനുഷ്യസ്പര്‍ശമേല്‍ക്കാത്ത വനമാണ്. ജൈവവൈവിധ്യം ഏറ്റവും കൂടുതലുള്ള ഭാഗമാണ് കാനയാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.