നിരോധിത ലഹരിവസ്തുക്കള്‍ കടയ്ക്കല്‍ മേഖലയില്‍ സുലഭം

കടയ്ക്കല്‍: സംസ്ഥാനസര്‍ക്കാര്‍ നിരോധിച്ച ലഹരിവസ്തുക്കള്‍ കടയ്ക്കല്‍ മേഖലയില്‍ സുലഭം. ഏജന്‍റുമാര്‍ മുഖേനയാണ് ലഹരിവസ്തുക്കള്‍ വില്‍പന നടത്തുന്നത്. കടയ്ക്കല്‍, ചടയമംഗലം, ചിതറ മേഖലയിലെ കോളജുകളും സ്കൂളുകളും വഴി ലഹരിവസ്തുക്കള്‍ വില്‍ക്കുന്നതായും വിദ്യാര്‍ഥികള്‍ വ്യാപകമായി ഉപയോഗിക്കുന്നതായും നേരത്തേ പരാതിഉയര്‍ന്നിരുന്നു. എക്സൈസും പൊലീസും നിരവധിതവണ പരിശോധന നടത്തുകയും ചൈനി ഖൈനി, ശംഭു, തുളസി തുടങ്ങിയ ഇനത്തില്‍പെട്ട ലഹരിവസ്തുക്കള്‍ ലോഡ് കണക്കിന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇത്തരം വസ്തുക്കളുടെ വരവും വില്‍പനയും കുറഞ്ഞില്ല. നാലിരട്ടിയും അഞ്ചിരട്ടിയും അധികം ലാഭം ലഭിക്കുമെന്നതിനാലാണ് ഇത്തരം ലഹരിവസ്തുക്കള്‍ രഹസ്യമായി വില്‍പന നടത്താന്‍ ചില വ്യാപാരികള്‍ തയാറാകുന്നത്. തിരുവനന്തപുരം ചെങ്കോട്ട അന്തര്‍സംസ്ഥാന പാത വഴിയാണ് ഈ മേഖലയിലേക്ക് ലഹരിവസ്തുക്കള്‍ എത്തിക്കുന്നതെന്ന് നേരത്തേ കണ്ടത്തെിയിരുന്നു. കേരളത്തിന്‍െറയും തമിഴ്നാടിന്‍െറയും അന്തര്‍സംസ്ഥാന സര്‍വിസ് നടത്തുന്ന ബസുകള്‍ നേരത്തെ റെയ്ഡ് ചെയ്ത് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍, ഇത്തരത്തില്‍ റെയ്ഡുകള്‍ തുടര്‍ന്നില്ല. അടുത്തിടെ കടയ്ക്കല്‍ മേഖലയിലെ കോളജ് വിദ്യാര്‍ഥി ലഹരിവസ്തുക്കളുടെ അമിത ഉപയോഗത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. കോളജ് വഴിയായിരുന്നു ഇയാള്‍ക്ക് ലഹരിവസ്തുക്കള്‍ ലഭ്യമായിരുന്നത്. നാര്‍ക്കോട്ടിക് സെല്ലിലെ ഉദ്യോഗസ്ഥരും കടയ്ക്കല്‍, കുമ്മിള്‍ മേഖലകളില്‍ അന്വേഷണം നടത്തുകയും പഞ്ചായത്ത് പ്രതിനിധികളടക്കമുള്ളവരോട് വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു. കഞ്ചാവ് വില്‍പനയും മേഖലയില്‍ വ്യാപകമായുള്ളതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ടുണ്ട്. ബാറുകള്‍ നിര്‍ത്തലാക്കിയശേഷം വ്യാജമദ്യ വില്‍പനയും സജീവമായിട്ടുണ്ട്. ഇടക്കിടെയുള്ള റെയ്ഡുകളില്‍ ലഹരിവസ്തുക്കള്‍ പിടിച്ചെടുക്കുന്നുണ്ടെങ്കിലും കടത്തല്‍ സംഘങ്ങളെയോ മൊത്തവില്‍പനക്കാരെയോ പൊലീസിന് കണ്ടത്തൊനാകുന്നില്ല.സ്കൂള്‍, കോളജ് കോമ്പൗണ്ടുകളിലും സമീപത്തെ ആളൊഴിഞ്ഞ കെട്ടിടങ്ങളിലും പരിസരങ്ങളിലും വെച്ചാണ് വിദ്യാര്‍ഥികള്‍ പ്രധാനമായും ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്നത്. കടയ്ക്കല്‍ മേഖലയിലെ ഷോപ്പിങ് മാളിന് മുകളില്‍ വിദ്യാര്‍ഥികള്‍ ഒത്തുചേരുന്നതും ലഹരി ഉപയോഗിക്കുന്നതും ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ടിരുന്നു. ലഹരി അടങ്ങിയ മിഠായികളും ഉപയോഗിക്കുന്നതായി പറയുന്നു. ലഹരി വസ്തുക്കളുടെ വില്‍പന തടയുന്നതിനായി റെയ്ഡുകള്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.