ചവറ: ആര്‍. ബാലകൃഷണപിള്ളയുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം. വിവിധ മുസ്ലിം സംഘടനകളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധപ്രകടനവും യോഗവും നടത്തി. വടക്കുംതല, പന്മന, കൊട്ടുകാട് ഭാഗങ്ങളില്‍ ബാലകൃഷ്ണപിള്ളയുടെ കോലം കത്തിച്ചു. യൂത്ത് കോണ്‍ഗ്രസ് ചവറ മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധപ്രകടനം ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍. അരുണ്‍രാജ് ഉദ്ഘാടനം ചെയ്തു. ഷാഹിനര്‍, സുരേഷ് കുമാര്‍, മുഹ്സിന്‍, ഷാഫി, അജ്സല്‍ , ഉണ്ണി, അനൂപ്, അഖില്‍ മുരളി, ഷിജു എന്നിവര്‍ സംസാരിച്ചു. കരുനാഗപ്പള്ളി: കേരള കോണ്‍ഗ്രസ് (ബി) നേതാവ് ബാലകൃഷ്ണപിള്ളയുടെ ന്യൂനപക്ഷവിരുദ്ധപ്രസംഗത്തിനെതിരെ താലൂക്കിലെ മുസ്ലിം ജമാഅത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനങ്ങളും യോഗങ്ങളും നടന്നു. കരുനാഗപ്പള്ളി, ചിറ്റുമൂല, പുത്തെന്‍തെരുവ് തുടങ്ങിയ നിരവധി മുസ്ലിം ജമാഅത്തുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ റാലികള്‍ നടന്നു. പുത്തെന്‍തെരുവ് ജമാഅത്തിന്‍െറ നേതൃത്വത്തില്‍നടന്ന പ്രതിഷേധയോഗം ജമാഅത്ത് പ്രസിഡന്‍റ് അഡ്വ. കെ.പി. മുഹമ്മദ് ഉദ്ഘാടനം ചെയതു. അഡ്വ. എം. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. എ. കയബ്, ഷാജഹാന്‍ പനമൂട്ടില്‍, ഇസ്മായീല്‍, നാസര്‍ കാട്ടുമ്പുറം, മുഹമ്മദ് കുഞ്ഞ് തുടങ്ങിയവര്‍ സംസാരിച്ചു. ചിറ്റുമൂലയില്‍ പ്രതിഷേധപ്രകടനവും യോഗവും ജമാഅത്ത് പ്രസിഡന്‍റ് ജെ. അബ്ദുല്‍ വാഹിദ് കുരുടന്‍െറയ്യം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. ഇമാം എം.കെ. ഇബ്രാഹിം മന്നാനി, അബ്ദുല്‍ സമദ്, തുറയില്‍ മുഹമ്മദ് കുഞ്ഞ്, ഒ. ഹബീബ് തുടങ്ങിയവര്‍ സംസാരിച്ചു. മതന്യൂനപക്ഷങ്ങളെയും ആരാധനാസ്വാതന്ത്ര്യത്തെയും അധിക്ഷേപിച്ച് ആര്‍. ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗം അപലപനീയമാണെന്ന് മന്നാനീസ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. യോഗം എം.കെ. ഇബ്രാഹിം മന്നാനി ഉദ്ഘാടനം ചെയ്തു. ബാദുഷാ മന്നാനി അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷവിരുദ്ധ പ്രസംഗത്തിനെതിരെ മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടന്നു. മണ്ഡലം പ്രസിഡന്‍റ് വാഴയത്ത് ഇസ്മായീല്‍ ഉദ്ഘാടനം ചെയ്തു. തൊടിയൂര്‍ താഹ, കെ.ജെ. താഷ്ക്കന്‍റ്, അമ്പുവിള ലത്തീഫ്, കാട്ടൂര്‍ ബഷീര്‍, അയത്തില്‍ നജീബ്, ഐ. ഇബ്രാഹിംകുട്ടി, ചിറ്റുമൂല യൂനുസ്, ഓച്ചിറ താഹ, സി.ബി. അഫ്സല്‍, ബി. മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് താഹിര്‍, മുഹമ്മദ് ഫൈസി, മുഹമ്മദ് ഷിയാസ്, മുനീര്‍ഷാ, കാപ്പില്‍ നദീര്‍, പി.എ. താഹ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.