കുണ്ടറ: പട്ടാപ്പകല്‍ സ്വര്‍ണക്കടയില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതിയെ നാല് ദിനത്തിനുള്ളില്‍ പിടിക്കാന്‍ കഴിഞ്ഞത് പൊലീസിന് അഭിമാനമായി. പതിനാറംഗ പൊലീസ് സംഘത്തിലെ എല്ലാവരും ഉറക്കം വെടിഞ്ഞാണ് ജോലി ചെയ്തത്. ഇവരെ സാഹായിക്കാന്‍ പ്രദേശത്തെ വെബ് കാമറാ വിദഗ്ധരായ ചെറുപ്പക്കാരും പ്രതിഫലം ഇച്ഛിക്കാതെ പണിയെടുത്തു. ഇവര്‍ കടകളില്‍ നാലും അഞ്ചും മണിക്കൂര്‍ നേരമാണ് ദൃശ്യങ്ങളുടെ പിശോധനക്കായി ചെലവഴിച്ചത്. എണ്ണൂറിലധികം കാമറകളില്‍നിന്നുള്ള ദൃശ്യങ്ങളാണ് പരിശോധിച്ചത്. ചുവപ്പും കറുപ്പും ഡിസൈനുള്ള ബൈക്കുകളുടെ ഉടമകളെ തേടിയ യാത്രയിലാണ് മുണ്ടക്കയത്തെ വര്‍ക്ഷോപ് ഉടമയില്‍നിന്ന് ചില സൂചനകള്‍ ലഭിക്കുന്നത്. ഇതും ജ്വല്ലറി ഉടമയില്‍നിന്ന് ലഭിച്ച വിവരവും പരസ്പരം യോജിപ്പിലത്തെിയത് പ്രതിയിലത്തൊനുള്ള നേര്‍രേഖയായി. അന്വേഷണസംഘത്തിലുണ്ടായിരുന്ന കുണ്ടറ സി.ഐ. പി.വി. രമേശ്കുമാറിനും പ്രിന്‍സിപ്പല്‍ എസ്.ഐ എന്‍. സുനീഷിനും ഇത് ഭാഗ്യത്തിന്‍െറ നാളുകള്‍ കൂടിയാണ്. പ്രമാദമായ കേസുകള്‍ തെളിയിക്കാനും പ്രതികളെ പിടികൂടാനും കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.