കുളത്തൂപ്പുഴ: തെരുവുനായശല്യം രൂക്ഷമായത് കാല്‍നടക്കാര്‍ക്കുള്‍പ്പെടെ ഭീഷണിയാവുന്നു. കുളത്തൂപ്പുഴ ടൗണും പരിസരവും കൈയടക്കി കൂട്ടംകൂടുന്ന നായ്ക്കള്‍ വഴിയാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രികര്‍ക്കും ഭീഷണിയായി. തിങ്കളാഴ്ച രാവിലെ കെ.എസ്.ആര്‍.ടി.സി. ജങ്ഷനു മുന്നില്‍ ഏഴോളം നായകളാണ് കടിപിടി കൂടി റോഡില്‍ നിരന്നത്. സമീപത്തെ ഗവ.യു.പി. സ്കൂളിലേക്കുപോകുന്ന വിദ്യാര്‍ഥികളും ബസ് യാത്രികരുമായി നിരവധി പേര്‍ ഈ സമയം നടപ്പാതയിലൂടെയും റോഡിലൂടെയും കടന്നുപോകുന്നുണ്ടായിരുന്നു. ഏറെനേരം ഓട്ടോകള്‍ക്കിടയിലൂടെയും വഴിയാത്രക്കാര്‍ക്കിടയിലേക്കും തലങ്ങുംവിലങ്ങും ഓടിയ നായകള്‍ ആളുകള്‍ വിരട്ടിയോടിച്ചിട്ടും പോകാതെ ശൗര്യവുമായി കടിപിടി കൂടുന്നത് കാണാമായിരുന്നു. അറവുശാലകളിലെയും ഹോട്ടലുകളിലേയും മാലിന്യം ഭക്ഷിക്കുന്നതിനും മറ്റുമായി സംഘം ചേര്‍ന്നത്തെുന്ന ഇവ സന്ധ്യ മയങ്ങിയാല്‍ ടൗണിലാകെ ഓടി നടക്കുകയും കടിപിടി കൂടുകയും ചെയ്യുന്നത് പതിവാണ്. ഒറ്റക്കുപോകുന്ന കാല്‍നടയാത്രക്കാര്‍ക്ക് നേരെയും ഇരുചക്ര വാഹനങ്ങള്‍ക്കുനേരെയും പാഞ്ഞടുക്കാറുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.