ബലിതര്‍പ്പണത്തിനൊരുങ്ങി സ്നാനഘട്ടങ്ങള്‍

കൊല്ലം: കര്‍ക്കടകവാവിനോടുബന്ധിച്ച് ബലിതര്‍പ്പണത്തിന് ജില്ലയിലെ സ്നാനഘട്ടങ്ങളൊരുങ്ങി. വിപുല ക്രമീകരണങ്ങളാണ് വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുള്ളത്. തിരുമുല്ലവാരത്ത് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്‍െറ നേതൃത്വത്തില്‍ പ്രത്യേക സജ്ജീകരണമൊരുക്കിയിട്ടുണ്ട്. സന്നദ്ധ സംഘടനകളും ബലിയിടാനത്തെുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കും. ക്രമീകരണങ്ങളുടെ മേല്‍നോട്ടത്തിന് തിരുവനന്തപുരം ദേവസ്വം ഡെപ്യൂട്ടി കമീഷണര്‍ കെ.ആര്‍. മോഹന്‍ലാലിനെയാണ് ദേവസ്വം ബോര്‍ഡ് നിയോഗിച്ചിട്ടുള്ളത്. ബലിയിടാനുള്ള മണ്ഡപങ്ങള്‍, വഴിപാട് വിതരണത്തിനുള്ള താല്‍ക്കാലിക ഷെഡുകള്‍, ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിന് ബാരിക്കേഡുകള്‍ എന്നിവ തയാറായി. തിലഹോമം ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിന് ബലിതര്‍പ്പണം ആരംഭിക്കും. വിശ്വഹിന്ദു പരിഷത്ത് കൊല്ലം സേവാവിഭാഗത്തിന്‍െറ ആഭിമുഖ്യത്തിലും ക്രമീകണങ്ങളൊരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് പിതൃതര്‍പ്പണത്തിന് പ്രത്യേക സൗകര്യമുണ്ടാവും. മുണ്ടാലുംമൂട്ടില്‍നിന്ന് സമുദ്ര സ്നാനഘട്ടം വരെ ട്രാഫിക് നിയന്ത്രണത്തിന്‍െറ ഭാഗമായി വാഹനങ്ങള്‍ കടത്തിവിടില്ല. അസുഖ ബാധിതര്‍, ശാരീരിക ബുദ്ധിമുട്ടുള്ളവര്‍, പ്രായാധിക്യം ഉള്ളവര്‍ എന്നിവക്കായി അത്യാവശ്യ സര്‍വിസ് ഉണ്ടാവും. മുണ്ടയ്ക്കല്‍ പാപനാശത്ത് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നുമുതല്‍ ആരംഭിക്കും. ടി.കെ. ചന്ദ്രശേഖരന്‍ തന്ത്രി മുഖ്യകാര്‍മികത്വം വഹിക്കും. തിങ്കളാഴ്ച വൈകീട്ട് അഞ്ചുമുതല്‍ എസ്.എന്‍.ഡി.പി വനിതാ സംഘത്തിന്‍െറ പ്രത്യേക പ്രാര്‍ഥന ആരംഭിക്കും. തിലഹോമം നടത്തുന്നതിനും ക്രമീകണമുണ്ട്. പിതൃതര്‍പ്പണവുമായി ബന്ധപ്പെട്ടവ ലഭ്യമാകുന്ന സ്റ്റാളുകളും പ്രവര്‍ത്തിക്കും. കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വിസ് നടത്തും. പൊലീസ്, മറൈന്‍, എന്‍ഫോഴ്സ്മെന്‍റ്, ഫയര്‍ഫോഴ്സ്, ലൈഫ് ഗാര്‍ഡുകള്‍, ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. വനംവകുപ്പിന്‍െറ വൃക്ഷത്തെ വിതരണം, മുണ്ടക്കല്‍ തുമ്പറ മഹാദേവീ ക്ഷേത്രം ട്രസ്റ്റിന്‍െറ ആഭിമുഖ്യത്തില്‍ സൗജന്യ ഒൗഷധക്കാപ്പി വിതരണം എന്നിവയുണ്ടാവും.അഷ്ടമുടി വീരഭദ്രസ്വാമി ക്ഷേത്രത്തിലെ ചടങ്ങുകള്‍ രാവിലെ ആറിന് തുടങ്ങും. അഷ്ടമുടിക്കായലും അറബിക്കടലും കല്ലടയാറും സംഗമിക്കുന്ന ജില്ലയിലെ ഏക ത്രിവേണി സംഗമത്തിലാണ് ബലിതര്‍പ്പണത്തിനുള്ള ഒരുക്കം പൂര്‍ത്തിയാക്കിയിട്ടുള്ളത്. രാവിലെ മുതല്‍ കൊല്ലം, കുണ്ടറ, അഞ്ചാലുംമൂട് എന്നിവിടങ്ങളില്‍നിന്ന് കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വിസുകള്‍ നടത്തും. മയ്യനാട് താന്നി സ്വര്‍ഗപുരം ദേവീക്ഷേത്ത്രില്‍ ബലിതര്‍പ്പണം ചൊവ്വാഴ്ച പുലര്‍ച്ച 4.30 മുതല്‍ ആരംഭിക്കും. പൊലീസ്, ലൈഫ് ഗാര്‍ഡുകള്‍ എന്നിവരുടെ സേവനവും ഉണ്ടാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.