പത്തനാപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ആവേശം ചൂടുപിടിക്കുമ്പോള്‍ ഇതൊന്നുമറിയാത്ത ഒരു വിഭാഗമുണ്ട് ജില്ലയിലെ കിഴക്കന്‍ മേഖലയില്‍. അച്ചന്‍കോവില്‍-ചെമ്പനരുവി പാതയില്‍ ആറിന്‍െറ ഇരുകരയിലുമുള്ള മുള്ളുമല ഗിരിജന്‍ കോളനിയിലെയും ആവണിപ്പാറ കോളനിയിലെയും ആദിവാസി വിഭാഗങ്ങളാണ് ഇവര്‍. രണ്ട് കോളനികളിലായി നൂറിലധികം കുടുംബമുണ്ടെങ്കിലും ഇവിടെയൊന്നും തെരഞ്ഞെടുപ്പിന്‍െറ പ്രതിഫലനമില്ല. സ്ഥാനാര്‍ഥികള്‍ എത്താറില്ല, പകരം പ്രാദേശികനേതാക്കളാണ് എത്തുന്നത്. പത്തനാപുരം, കോന്നി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളാണിത്. നിയോജകമണ്ഡലത്തില്‍ മത്സരത്തിനിറങ്ങിയ സ്ഥാനാര്‍ഥികളെക്കുറിച്ചുപോലും ഇവിടത്തെ സമ്മതിദായകര്‍ക്ക് വ്യക്തതയില്ല. വോട്ടുയന്ത്രം കണ്ടിട്ടില്ലാത്ത ഇന്നാട്ടുകാരോട് യന്ത്രത്തിലെ ബട്ടണിന്‍െറ എണ്ണം പറഞ്ഞാണ് പ്രാദേശിക നേതാക്കള്‍ വോട്ടുറപ്പിക്കുന്നത്. ഈ ആദിവാസി കുടുംബങ്ങള്‍ക്ക് പറയാനുള്ളത് ഇതുവരെ ആരംഭിക്കാത്ത തൊഴിലുറപ്പ് പദ്ധതിയും പണിതീരാത്ത ഭവനനിര്‍മാണവും വന്യമൃഗങ്ങളില്‍നിന്നുണ്ടാകുന്ന ദുരിതകഥകളുമാണ്. പ്രാദേശിക നേതാക്കള്‍ നല്‍കുന്ന വാഗ്ദാനങ്ങളും ആശകളും കുറവല്ലതാനും. വോട്ട് ആര്‍ക്ക് എന്ന ചോദ്യത്തിന് ‘നേതാവ് പറയുന്നവര്‍ക്ക് കുത്തു’മെന്നാണ് മറുപടി. പോളിങ് സ്റ്റേഷനില്‍പോയി യന്ത്രത്തില്‍ വോട്ടുചെയ്യാന്‍ തെല്ല് ഭയമുണ്ടെന്നും നേതാക്കള്‍ എല്ലാം പഠിപ്പിച്ചിട്ടുണ്ടെന്നും ഇവിടത്തുകാര്‍ മനസ്സ് തുറക്കുന്നു. ആദിവാസി ഊരുകളിലേക്ക് തിരിഞ്ഞുനോക്കാത്ത ജനപ്രതിനിധികള്‍ തെരഞ്ഞെടുപ്പ് സമയത്തുപോലും ഇവിടെ എത്താറില്ല. രണ്ട് കോളനികളിലും കാടുകയറി ഉപജീവനം നടത്തുന്ന ആദിവാസി കുടുംബങ്ങളെ നേരില്‍ക്കണ്ട് വോട്ട് അഭ്യര്‍ഥിക്കാനോ ഇവരുടെ ദുരിതങ്ങള്‍ മനസ്സിലാക്കാനോ ആരും ശ്രമിക്കുന്നില്ല. പകുതിയായ വികസനങ്ങളും പദ്ധതികളുമെല്ലാം ഉപേക്ഷിക്കപ്പെടുമ്പോള്‍ നിരവധി വര്‍ഷങ്ങളായി കാട്ടിനുള്ളില്‍ ദുരിതങ്ങള്‍പേറി ജീവിക്കുകയാണ് ഈ ജനത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.