കാര്‍ബൈഡ് വെച്ച് പഴുപ്പിച്ച മാങ്ങ വിപണിയില്‍ സജീവം

ഇരവിപുരം: ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കാര്‍ബൈഡ് വെച്ച് നിറംപിടിപ്പിച്ച മാങ്ങയും ഭക്ഷ്യയോഗ്യമല്ലാത്ത ഐസ് കലര്‍ത്തിയ ജ്യൂസുകളും വിപണിയില്‍ സജീവം. ആരോഗ്യവകുപ്പ് അധികൃതരുടെ മൂക്കിനു താഴെയാണ് നിയമലംഘനം. പ്രധാന കവലകളിലും പാതയോരങ്ങളിലും നിറം പിടിപ്പിച്ച മാമ്പഴങ്ങളുടെ വില്‍പന സജീവമാണ്. കാര്‍ബൈഡ് വെച്ച് പഴുപ്പിച്ച മാമ്പഴം കഴിച്ചാല്‍ മാരകരോഗങ്ങള്‍ പിടിപെടുമെന്ന് ആരോഗ്യവകുപ്പ് തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നാല്‍, ഇവ പിടികൂടി നശിപ്പിക്കാന്‍ തയാറാകാറില്ളെന്ന് ആക്ഷേപമുയരുന്നു. വേനല്‍ക്കാലത്ത് പാതയോരങ്ങളില്‍ കൂണുപോലെ മുളച്ചുപൊങ്ങുന്ന ജ്യൂസ് കടകളിലും ശീതളപാനീയ വില്‍പനശാലകളിലും ഉപയോഗിക്കുന്നതില്‍ ഭൂരിഭാഗവും മത്സ്യം കെടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഐസാണ്. ഇത് ഭക്ഷ്യയോഗ്യമല്ളെന്ന് ഐസ് ഫാക്ടറികള്‍ക്ക് മുന്നില്‍ എഴുതിവെച്ചിട്ടുണ്ട്. അധികൃതരുടെ അനങ്ങാപ്പാറ നയം മുതലെടുത്താണ് ഇത്തരത്തിലെ സാധനങ്ങള്‍ വില്‍ക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.