പടക്കശാലാ ഗോഡൗണിന് സമീപം കുഴിച്ചിട്ടിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചു

കടയ്ക്കല്‍: പടക്കശാലയുടെ ഗോഡൗണിന് സമീപം കുഴിച്ചിട്ടിരുന്ന സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചു. കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട് പാറയ്ക്കാട് സാബുവിലാസത്തില്‍ പുരുഷോത്തമന്‍െറ ലൈസന്‍സിയില്‍ മകന്‍ സാബു നടത്തുന്ന സ്ഥാപനത്തിന്‍െറ ഗോഡൗണിന് സമീപത്താണ് ഉഗ്രസ്ഫോടനം നടന്നത്. വെള്ളിയാഴ്ച അര്‍ധരാത്രിയിലായിരുന്നു സംഭവം. വിജനമായ മേഖലയായതിനാല്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായില്ല. കൊല്ലംപൂരത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്താന്‍ സാബു കരാറുണ്ടാക്കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ പെരിങ്ങാടിന് സമീപത്തുള്ള ഗോഡൗണില്‍ കമ്പത്തിനുള്ള വെടിക്കോപ്പുകള്‍ നിര്‍മിച്ചിരുന്നത്രെ. ഇതിനിടെയാണ് പരവൂര്‍ ദുരന്തമുണ്ടായത്. പൊലീസ് വെടിമരുന്ന് ശാലകളില്‍ റെയ്ഡ് തുടങ്ങിയതോടെ നിര്‍മാണംപൂര്‍ത്തിയാക്കിയ വെടിക്കോപ്പുകള്‍ ഗോഡൗണിന് സമീപം കുഴിച്ചിടുകയായിരുന്നു. ഇവയാണ് കഴിഞ്ഞ രാത്രി പൊട്ടിത്തെറിച്ചത്. സ്ഫോടനം ഉണ്ടാകാതിരിക്കാന്‍ ഉപ്പ് ചേര്‍ത്തായിരുന്നു വെടിക്കോപ്പുകള്‍ കുഴിച്ചിട്ടിരുന്നതെന്ന് പറയുന്നു. ഉഗ്രസ്ഫോടനം കേട്ട് പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസത്തെുമ്പോള്‍ ഗോഡൗണില്‍ ബാക്കിയുണ്ടായിരുന്ന വെടിക്കോപ്പുകള്‍ ജീപ്പില്‍ കടത്താനൊരുങ്ങുകയായിരുന്നു. തുടര്‍ന്ന് ജീപ്പും വെടിക്കോപ്പുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ബോംബ് സ്ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തത്തെി പരിശോധന നടത്തി. സാബുവിന്‍െറ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി വെടിക്കോപ്പുകള്‍ പിടിച്ചെടുത്തു. വേനല്‍മഴയില്‍ ഉപ്പ് അലിഞ്ഞതും ചൂട് കൂടിയതും മൂലമാണ് സ്ഫോടനമുണ്ടായതെന്നാണ് അനുമാനം. പരവൂര്‍ ദുരന്തത്തിന്‍െറ പിറ്റേന്ന് പൊലീസ് ഈ മേഖലയില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടത്തെിയിരുന്നില്ല. രണ്ട് വര്‍ഷം മുമ്പും സാബുവിന്‍െറ വീടിന് സമീപത്തെ ഗോഡൗണില്‍ പൊട്ടിത്തെറി ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.