പുനലൂര്‍: റെയില്‍വേ ലൈനിനായി പൊട്ടിച്ച പാറ തെറിച്ച് വീണ് വീട്ടിനുള്ളിലിരുന്ന 12 കാരന് പരിക്ക്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള പാറപൊട്ടിക്കല്‍ രോഷാകുലരായ നാട്ടുകാര്‍ തടഞ്ഞു. പുനലൂര്‍-ചെങ്കോട്ട ബ്രോഡ്ഗേജ് ലൈന്‍ സ്ഥാപിക്കുന്നതിനായി ഇന്ദിര നഗറില്‍ പാറ പൊട്ടിച്ചതാണ് അപകടം വരുത്തിയത്. ഉറുകുന്ന് ഇന്ദിര നഗര്‍ രജനിവിലാസത്തില്‍ രാജീവിന്‍െറ മകന്‍ രാഹുലിനാണ് ശനിയാഴ്ച രാവിലെ പത്തോടെ പരിക്കേറ്റത്. കവിളിലും കൈക്കും സാരമായി പരിക്കേറ്റ കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വന്‍തോതില്‍ സ്ഫോടക വസ്തു ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നെന്ന് പറയുന്നു. പാറപൊട്ടിക്കുന്നതിന് വളരെ അകലയാണ് രാഹുലിന്‍െറ വീട്. സംഭവസമയം രാഹുല്‍ വീടിനുള്ളില്‍ ടി.വി. കാണുകയായിരുന്നു. പാറക്കഷണംം തെറിച്ച് വന്ന് രാഹുലിന്‍െ ആസ്ബറ്റോസ് മേഞ്ഞ വീടിന്‍െറ മുകളില്‍ പതിക്കുകയും ഷീറ്റടക്കം തകര്‍ന്ന് ദേഹത്ത് വീഴുകയുമായിരുന്നു. വീടിന്‍െറ മുറ്റത്ത് കളിക്കുകയായിരുന്ന മറ്റ് രണ്ടു കുട്ടികള്‍ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. പാറക്കഷണങ്ങള്‍ പരിസരത്താകെ തെറിച്ച് വീണ് മറ്റ് പല വീടുകള്‍ക്കും നാശം നേരിട്ടു. കൂടാതെ കൃഷികളും നശിച്ചു. അപകടം നടന്നയുടനെ പാറപൊട്ടിക്കുകയായിരുന്ന തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടു. കരാറുകാരന്‍ കുട്ടിക്ക് നല്‍കാന്‍ നഷ്ടപരിഹാരവുമായി താലൂക്കാശുപത്രിയില്‍ എത്തിയെങ്കിലും ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചുപോയി. മുമ്പും ഈ മേഖലയില്‍ സമാനമായ നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും പാറ പൊട്ടിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ല. ഇത് സംബന്ധിച്ച് കഴിഞ്ഞ 13ന് ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.