ഹോ...ഈ കുരങ്ങന്മാരെകൊണ്ട് സഹികെട്ടു

കുളത്തൂപ്പുഴ: കാടിറങ്ങി ജനവാസമേഖലയിലത്തെുന്ന വാനരസംഘങ്ങള്‍ നാട്ടുകാര്‍ക്ക് തലവേദനയാകുന്നു. കാര്‍ഷികവിളകള്‍ ഒന്നൊഴിയാതെ തകര്‍ത്തെറിയുന്ന ഇവയെ ഭയന്ന് വീട്ടുമുറ്റത്ത് പോലും കൃഷി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് വീട്ടമ്മമാര്‍. ഇതിനുപുറമെയാണ് വീടുകള്‍ക്ക് മുകളിലെ കുടിവെള്ള ടാങ്കുകളില്‍ ഇറങ്ങിയുള്ള നീരാട്ട്. ഇതിനാല്‍ വെള്ളം ഉപയോഗിക്കാനാകാത്ത സ്ഥിതിയാണ്. ശബ്ദമുണ്ടാക്കി ഓടിക്കാന്‍ നോക്കിയാല്‍ ചീറിക്കൊണ്ട് ആക്രമണത്തിനും ഇവ മുതിരും. ഉച്ചയായാല്‍ പിന്നെ വാട്ടര്‍ ടാങ്കുകളുടെ മൂടി ഇളക്കി മാറ്റി അതിനുള്ളിലിറങ്ങി കുളിയാണ് ഇവയുടെ പതിവ്. ടാങ്കിനു മുകളില്‍ തകരഷീറ്റും മറ്റും വെച്ച് മറച്ചിട്ടുണ്ടെങ്കിലും ഇളക്കിമാറ്റി വളരെ വിദഗ്ധമായാണ് ചാടുന്നത്. വീടുകള്‍ക്കുള്ളില്‍ കടന്നുകയറുന്നവ ആഹാരസാധനങ്ങള്‍ വാരി വലിച്ചിട്ട് നശിപ്പിക്കുകയും കുടങ്ങളിലും കലങ്ങളിലും ശേഖരിച്ച കുടിവെള്ളത്തില്‍ തലയിടുകയും ചെയ്യും. ജനവാസമേഖലയില്‍ ശല്യമാകുന്ന വാനരന്മാരെ പിടികൂടി ഉള്‍വനത്തില്‍ വിട്ടയക്കുന്നതിന് വനം വകുപ്പ് തീരുമാനമെടുത്തെങ്കിലും ഇനിയും പ്രാവര്‍ത്തികമായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.