ചവറ: പൊള്ളുന്ന വേനല്‍ച്ചൂടിനെ വകവെക്കാതെ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു. ഇടത്-വലത് സ്ഥാനാര്‍ഥികളായ എന്‍. വിജയന്‍പിള്ളയും ഷിബു ബേബിജോണും ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി. എന്‍.ഡി.എ സ്ഥാനാര്‍ഥി എം. സുനിലും പി.ഡി.പി സ്ഥാനാര്‍ഥി ഷാഹുല്‍ തെങ്ങുംതറയിലും പഞ്ചായത്തുകളില്‍ പര്യടനം നടത്തുകയാണ്. എല്‍.ഡി.എഫ് നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തിയശേഷം ലോക്കല്‍ തല കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം കുറിച്ചു. പന്മന, വടക്കുംതല, ചവറ ഈസ്റ്റ്, വെസ്റ്റ്, ശക്തികുളങ്ങര നോര്‍ത്, സൗത്, തേവലക്കര സൗത് കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി. വരും ദിവസങ്ങളില്‍ തേവലക്കര നോര്‍ത്, നീണ്ടകര, തെക്കുംഭാഗം കണ്‍വെന്‍ഷനുകള്‍ ചേരും. എല്‍.ഡി.എഫിന്‍െറ ജില്ലാ സംസ്ഥാന നേതാക്കളാണ് പ്രചാരണ കണ്‍വെന്‍ഷനുകളില്‍ പങ്കെടുത്തത്. യു.ഡി.എഫ് പഞ്ചായത്തുതല കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി. നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ബുധനാഴ്ച വൈകീട്ട് നാലിന് നീണ്ടകര വേട്ടുതറയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസം ചവറയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാനാര്‍ഥി ഷിബു ബേബിജോണ്‍ വോട്ട് അഭ്യര്‍ഥിച്ച് എത്തിയിരുന്നു. ചൊവ്വാഴ്ച ശക്തികുളങ്ങര, കാവനാട് ഭാഗങ്ങളിലായിരുന്നു പ്രചാരണം. എന്‍. വിജയന്‍പിള്ള ടൈറ്റാനിയം ജങ്ഷന്‍ മുതല്‍ പുത്തന്‍ചന്ത വരെയുള്ള കടകമ്പോളങ്ങള്‍, ഓട്ടോ, ടാക്സി സ്റ്റാന്‍റുകള്‍ എന്നിവിടങ്ങളിലത്തെി വോട്ടഭ്യര്‍ഥിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥി എം. സുനില്‍ പന്മന, നീണ്ടകര, ചവറ പഞ്ചായത്തുകളില്‍ പര്യടനം പൂര്‍ത്തിയാക്കി. നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച തട്ടാശ്ശേരിയില്‍ നടക്കും. പ്രചാരണത്തിനിടയില്‍ കല്യാണം, മരണ വീടുകളിലും സ്ഥാനാര്‍ഥികള്‍ ഓടിപ്പിടിച്ച് എത്തുന്നുണ്ട്. മണ്ഡലത്തിലെ കോളനികള്‍, കശുവണ്ടി ഫാക്ടറികള്‍ കേന്ദ്രീകരിച്ചാണ് രണ്ടാംഘട്ട പ്രചാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.