പാചകവാതക ടാങ്കര്‍ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി

ഓച്ചിറ: പാചകവാതക ടാങ്കര്‍ ലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്കിറങ്ങി കടയിലേക്ക് ഇടിച്ചുകയറി. വാതകചോര്‍ച്ച ഇല്ലാത്തതിനാല്‍ അപകടം ഒഴിവായി. ദേശീയപാതയില്‍ ചങ്ങന്‍കുളങ്ങര പ്രിയങ്ക ജങ്ഷന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ 1.30നാണ് അപകടം. എറണാകുളത്തുനിന്ന് ഭാരത് ഗ്യാസിന്‍െറ എല്‍.പി.ജിയുമായി തിരുവനന്തപുരത്തേക്കു പോയ ലോറിയാണ് അപകടത്തില്‍പെട്ടത്. ചങ്ങന്‍കുളങ്ങര ഭാഗത്തുവെച്ച് നിയന്ത്രണംവിട്ട വാഹനം എതിര്‍ദിശയില്‍നിന്ന വൈദ്യുതി തൂണ് ഇടിച്ചുതകര്‍ത്താണ് കടയില്‍ ഇടിച്ചുകയറിയത്. ഡ്രൈവറും ക്ളീനറും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഓച്ചിറ പൊലീസും കരുനാഗപ്പള്ളിയിലെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും വാതക ചോര്‍ച്ച ഇല്ളെന്ന് ഉറപ്പുവരുത്തി. എറണാകുളത്തുനിന്നത്തെിയ ഭാരത് പെട്രോളിയം ഉദ്യോഗസ്ഥ ചവറ കെ.എം.എം.എല്ലിലെ ഫയര്‍ സേഫ്റ്റി വിഭാഗങ്ങളുടെ മേല്‍നോട്ടത്തില്‍ ക്രെയിന്‍ ഉപയോഗിച്ച് ടാങ്കര്‍ വൈകീട്ട് അഞ്ചോടെ റോഡിലേക്ക് കയറ്റി. ടാങ്കറില്‍ 18 ടണ്‍ വാതകമുണ്ടായിരുന്നു. ടാങ്കര്‍ ലോറി റോഡിലേക്ക് കയറ്റുന്നതിനുവേണ്ടി വൈകീട്ട് നാല് മണിക്കൂറോളം ദേശീയ പാതയില്‍ വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു. കലക്ടര്‍ ഷൈനാമോള്‍, എ.ഡി.എം സ്വര്‍ണലത, കരുനാഗപ്പള്ളി തഹസില്‍ദാര്‍ രമേശ്കുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സജീദ്, ബിനോയ്, എ.സി.പി സുരേഷ് കുമാര്‍, സി.ഐ തങ്കപ്പന്‍ റാവുത്തര്‍, ഓച്ചിറ എസ്.ഐ വിനോദ് ചന്ദ്രന്‍ എന്നിവരും സ്ഥലത്തത്തെിയിരുന്നു. ¥്രെഡവര്‍ ഉറങ്ങിയതാണ് ലോറി അപകടത്തില്‍പ്പെടാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.