ഇരവിപുരം: തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്നതിനിടെ കൃത്രിമ തിരക്കുണ്ടാക്കി കുട്ടിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ച് കടന്ന തമിഴ് നാടോടി സംഘത്തില്‍പ്പെട്ട മൂന്നുപേരെ ഇരവിപുരം പൊലീസ് പിടികൂടി. ചെങ്കോട്ട സ്വദേശി രാജു (40), തൂത്തുക്കുടി സ്വദേശികളായ പവിത്ര (22), ഗീത (24) എന്നിവരാണ് പിടിയിലായത്. മുഖത്തല ക്ഷേത്രത്തിലെ തിരുവാഭരണ ഘോഷയാത്രക്കിടെ അയത്തില്‍ രണ്ടാം നമ്പര്‍ ജങ്ഷനിലായിരുന്നു സംഭവം. ഘോഷയാത്ര കാണാനത്തെിയ വടക്കേവിള പുന്തലത്താഴം നേതാജി നഗര്‍ 22 കൃഷ്ണപ്രഭയില്‍ ജ്യോതിയുടെ മകളുടെ ഒമ്പത് ഗ്രാം മാലയാണ് ഇവര്‍ പൊട്ടിച്ചെടുത്തത്. ഇരവിപുരം സി.ഐ വിശ്വംഭരന്‍െറ നേതൃത്വത്തില്‍ എസ്.ഐ മുഹമ്മദ് ഷാഫിയാണ് പ്രതികളെ പിടികൂടിയത്. ഉത്സവകാലത്ത് ക്ഷേത്രങ്ങളിലെ തിരക്കിനിടയില്‍നിന്ന് സ്വര്‍ണവും പണവും അപഹരിക്കുന്നതിന് തമിഴ്നാട്ടില്‍നിന്നുമത്തെിയ സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. സംഘത്തില്‍പ്പെട്ട മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പിടിയിലായവരെ ചോദ്യം ചെയ്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.