വിഷുവിന് പെരിനാടന്‍ പച്ചക്കറി

കുണ്ടറ: വിഷുവിന് വിഷരഹിത പച്ചക്കറിയെന്ന വാഗ്ദാനം പാലിച്ച് പെരിനാട് പഞ്ചായത്തിലെ കുടുംബശ്രീയും കൃഷിഭവനും. പഞ്ചായത്തിന്‍െറയും കൃഷിഭവന്‍െറയും കുടുംബശ്രീയുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും കര്‍ഷകരുടെയും കൂട്ടായ്മയാണ് ‘പെരിനാടന്‍’ എന്ന ബ്രാന്‍റഡ് ജൈവപച്ചക്കറിയുടെ ഉല്‍പാദനത്തിന് ചുക്കാന്‍പിടിച്ചത്. പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ തരിശുകിടന്ന പുരയിടങ്ങളാണ് കൂട്ടുകൃഷിക്കായി ഉടമകളുടെ സഹകരണത്തോടെ സമിതി ഏറ്റെടുക്കുന്നത്. 125 ഏക്കറിലായിരുന്നു വിഷുവിന് വിഷരഹിത ‘പെരിനാടന്‍’ പച്ചക്കറി എന്ന ലക്ഷ്യത്തോടെ കൃഷി ആരംഭിച്ചത്. രണ്ടുദിവസം നീളുന്ന വിഷരഹിത വിഷു പച്ചക്കറിച്ചന്ത ഇളമ്പള്ളൂര്‍ കെ.ജി.വി ഗവ.യു.പി സ്കൂളിന് മുന്നില്‍ ചൊവ്വാഴ്ച ആരംഭിച്ചു. വിഷുക്കണിക്കുള്ള എല്ലാ ഇനങ്ങളും ഉള്‍പ്പെടുത്തിയ വിഷുക്കണി കിറ്റ് ബുധനാഴ്ച സ്റ്റാളുകളില്‍ വില്‍പനക്കത്തെും. പഞ്ചായത്ത് പ്രസിഡന്‍റ് എല്‍. അനില്‍, കൃഷി അസി. പ്രകാശ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വി. പ്രസന്നകുമാര്‍, എസ്. ശ്രീകുമാരി, ഗീതകുമാരി എന്നിവരുടെ നേതൃത്വത്തിലാണ് പച്ചക്കറിച്ചന്ത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.