കൊല്ലം: മത്സരക്കമ്പം കാണാനുള്ള ആവേശത്തിരക്കില്‍നിന്ന് ദിഗന്തം പിളരുന്ന ശബ്ദംകേട്ട് പാഞ്ഞത് ജീവിതത്തിലേക്കാണെന്ന ആശ്വാസത്തിലാണ് ജില്ലാ ആശുപത്രിയില്‍ കഴിയുന്നവര്‍. അപകടത്തില്‍ ഉറ്റവരുണ്ടാകരുതേയെന്ന പ്രാര്‍ഥനയോടെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് ഓടിയത്തെുമ്പോള്‍ എന്താണ് സംഭവിച്ചതെന്നറിയാത്ത നടുക്കത്തിലായിരുന്നു പലരും. ഉത്സവം കണ്ട് ഉറങ്ങിപ്പോയവരും കടകളില്‍ സാധനം വാങ്ങാന്‍ നിന്നവരും ഉത്സവക്കാഴ്ച കണ്ടുനിന്നവരുമൊക്കെ നടുക്കുന്ന ശബ്ദം കേട്ടതോടെ ജീവനും കൊണ്ടോടുകയായിരുന്നു. കൂട്ടയോട്ടത്തിനിടയില്‍ തട്ടി വീണവരും ഉറങ്ങിക്കിടന്നവര്‍ക്കുമാണ് പരിക്കേറ്റത്. ഓടി വന്നവര്‍ ചവിട്ടി പരിക്കേറ്റവരും നിരവധിയാണ്. പലരും ദുരന്തത്തിന്‍െറ വ്യാപ്തി അറിഞ്ഞത് ആശുപത്രിയിലത്തെി ബോധം വീണതോടെയാണ്. ആയിരക്കണക്കിനാളുകള്‍ കാഴ്ചക്കാരായി ഉണ്ടായിരുന്നതാണ് ദുരന്തത്തിന്‍െറ ആക്കം കൂട്ടിയതെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉളിയക്കോവില്‍ സ്വദേശി പ്രദീപ് പറഞ്ഞു. രക്ഷപ്പെടാന്‍ ഓടിപ്പോയവരുടെ ശരീരത്തും തീപ്പൊരികള്‍ തെറിച്ചുവീണ് പൊള്ളലേറ്റു. ജില്ലാ ആശുപത്രിയില്‍ കഴിയുന്ന ആരുടെയും നില ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.