അടിയന്തരസംവിധാനങ്ങളൊരുക്കി വിമാനത്താവളം

തിരുവനന്തപുരം: പരവൂര്‍ വെടികെട്ട് ദുരന്ത പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ അടിയന്തരസംവിധാനങ്ങളൊരുക്കി. വി.വി.ഐ.പികള്‍ എത്തുന്ന വിമാനങ്ങള്‍ക്ക് വ്യോമ പാതയില്‍ പ്രത്യേക എയര്‍ട്രാഫിക് സംവിധാനങ്ങളും ഒരുക്കി. പ്രത്യേക അലര്‍ട്ട് പ്രഖ്യാപിച്ചാണ് എയര്‍പോര്‍ട്ട് ഡയറക്ടറുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ ദൗത്യത്തില്‍ പങ്കാളികളായത്. കോസ്റ്റ്ഗാര്‍ഡിന്‍െറയും വ്യോമസേനയുടെയും വിമാനങ്ങളും ദുരന്തനിവാരണസേനയുടെ രണ്ട് ഹെലികോപ്ടറുകളും അടിയന്തരസന്ദേശം ലഭിച്ചാല്‍ പറന്നുയരാന്‍ പാകത്തില്‍ റണ്‍വേയില്‍ രാവിലെ മുതല്‍ നിലയുറപ്പിച്ചിരുന്നു. രാവിലെ ആറിന് പ്രത്യേകവിമാനത്തില്‍ എത്തിയ ബി.ജെ.പിദേശീയ പ്രസിഡന്‍റ് അമിത് ഷാ ആഭ്യന്തരവിമാനത്താവളം വഴി പുറത്തിറങ്ങി. വൈകീട്ട് 3.30ന് വ്യോമസേനയുടെ വിമാനത്തില്‍ എത്തിയ പ്രധാനമന്ത്രി വിമാനത്താവളത്തിന്‍െറ ടെക്നിക്കല്‍ ഏരിയയില്‍ ഇറങ്ങിയശേഷം വ്യോമസേനയുടെതന്നെ ഹെലികോപ്ടറിലാണ് കൊല്ലത്തേക്ക് പുറപ്പെട്ടത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ചിരുന്ന സ്വകാര്യവിമാനം ആഭ്യന്തര വിമാനത്താവളത്തിലാണ് ഇറങ്ങിയത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗ് നേതാക്കളുടെ സംഘം പ്രത്യേക വിമാനത്തില്‍ വൈകീട്ട് 3.30ഓടെ ആഭ്യന്തരവിമാനത്താവളത്തില്‍ എത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.