പൊലിഞ്ഞവരില്‍ അഞ്ച് വര്‍ക്കല സ്വദേശികളും

വര്‍ക്കല: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ മരിച്ചവരില്‍ അഞ്ചുപേര്‍ വര്‍ക്കല സ്വദേശികള്‍. നിരവധിപേര്‍ക്ക് പൊള്ളലും മുറിവും ചതവുമുണ്ട്. വര്‍ക്കല കരുനിലക്കോട് കൊച്ചാലുവിള വീട്ടില്‍ സുനില്‍ (47), ചെമ്മരുതി തോക്കാട് താഴേക്കുന്നുവിള വീട്ടില്‍ രവി (60), മുത്താന ചരുവിള വീട്ടില്‍ കൃഷ്ണന്‍ (70), വട്ടപ്ളാംമൂട് കോളനിയില്‍ റോഡുവിള വീട്ടില്‍ ജി. കൃഷ്ണന്‍ (65), ഇടവ ശ്രീയേറ്റ് അക്കര വീട്ടില്‍ നിന്ന് കൂനയില്‍ അച്ചു മന്‍സിലില്‍ താമസിക്കുന്ന സച്ചു എന്ന ഖുര്‍ഷിദ് (19) എന്നിവരാണ് മരിച്ചത്. കെട്ടിടനിര്‍മാണത്തൊഴിലാളിയായിരുന്നു സുനില്‍. സുഹൃത്തുക്കളായ അയല്‍വാസികള്‍ക്കൊപ്പമാണിയാള്‍ പരവൂരില്‍ കമ്പക്കെട്ട് കാണാന്‍ പോയത്. സ്ഫോടനത്തോടെ കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുകയും വൈദ്യുതി നിലക്കുകയും ചെയ്തതോടെ ഇവര്‍ കൂട്ടം തെറ്റുകയായിരുന്നു. സുഹൃത്തുക്കള്‍ ഏറെസമയം അന്വേഷിച്ചുനടന്നെങ്കിലും സുനിലിനെ കണ്ടത്തൊനായില്ല. ഞായറാഴ്ച രാവിലെ പതിനൊന്നോടെ കൊല്ലം ജില്ലാ ആശുപത്രിയിലത്തെിച്ച മൃതദേഹങ്ങളുടെ കൂട്ടത്തില്‍ നിന്നാണ് ബന്ധുക്കള്‍ സുനിലിനെ തിരിച്ചറിഞ്ഞത്. മുത്താന സ്വദേശിയായ കൃഷ്ണന്‍ കൂലിപ്പണിക്കാരനാണ്. ഇദ്ദേഹത്തിന്‍െറ മൃതദേഹം പാരിപ്പള്ളി ഇ.എസ്.ഐ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണ് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. കോണ്‍ക്രീറ്റ് ചീള് തലയില്‍ തറച്ചതിന്‍െറ ആഴത്തിലുള്ള മുറിവും വലതുകൈ തോളെല്ലില്‍ നിന്ന് ഊരിപ്പോയതുമായ നിലയിലായിരുന്നു മൃതദേഹം. വട്ടപ്ളാംമൂട് കോളനിവാസിയും കൂലിപ്പണിക്കാരനുമാണ് ജി. കൃഷ്ണന്‍. ഇദ്ദേഹത്തിന്‍െറ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയില്‍ നിന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. ഇടവ, ശ്രീയേറ്റ് അക്കര വീട്ടില്‍ നിന്ന് പരവൂര്‍ കൂനയില്‍ അച്ചു മന്‍സിലില്‍ താമസിക്കുന്ന സലിംകുട്ടി-ബദറുന്നിസ ദമ്പതികളുടെ മകനാണ് ഖുര്‍ഷിദ്. പ്ളസ് ടു പരീക്ഷ കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. ഇടവ മേഖലയില്‍ നിന്ന് ചിലരെ കാണാതായതായും വിവരമുണ്ട്. അപകടം നടന്ന് ഒരു മണിക്കൂറിനകം പുലര്‍ച്ചെ നാലോടെ വര്‍ക്കല താലൂക്ക് ആശുപത്രിയിലും ധാരാളംപേരെ ആംബുലന്‍സിലും സ്വകാര്യവാഹനങ്ങളിലുമായത്തെിച്ചു. നാല്‍പതിലധികം പേരാണ് താലൂക്ക് ആശുപത്രിയില്‍ എത്തിയത്. ഇതില്‍ മൂന്നുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ചെവി തകര്‍ന്നും കാലൊടിഞ്ഞുമത്തെിയ ചിറക്കര ചരുവിള വീട്ടില്‍ ശശി (54), ചെവിയുടെ ഡയഫ്രം പൊട്ടി ചോരവാര്‍ന്ന നിലയിലത്തെിച്ച ഇലകമണ്‍ കല്ലുവിള വീട്ടില്‍ സുധീഷ് (20), തലയോട് പൊട്ടിയനിലയിലത്തെിച്ച കുളമുട്ടം കുന്നുവിള വീട്ടില്‍ മാഹീന്‍ (43) എന്നിവരെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചത്. രണ്ടുപേര്‍ സാരമായ പരിക്കോടെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. തലക്ക് സാരമായി പരിക്കേറ്റ വടശ്ശേരിക്കോണം ആല്‍ത്തറ വീട്ടില്‍ ഗംഗാധരന്‍ (43), കാലൊടിഞ്ഞുതൂങ്ങിയ നെടുമ്പറമ്പ്, കാട്ടുവിള, ഞാറക്കാട്ടുവിള വീട്ടില്‍ ദേവദാസ് (34) എന്നിവരാണ് ചികിത്സയിലുള്ളവര്‍. മറ്റുള്ളവര്‍ക്കെല്ലാം നിസ്സാര പരിക്കുകളായിരുന്നെന്നും പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചെന്നും വര്‍ക്കല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എസ്. അനില്‍കുമാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.