സ്വകാര്യ ബസുകളടക്കം ആംബുലന്‍സുകളായി

കൊല്ലം: വെളിച്ചമില്ല..ടെലിഫോണ്‍ ബന്ധങ്ങളില്ല...അന്തരീക്ഷത്തില്‍ കരിമരുന്നിന്‍െറ രൂക്ഷ ഗന്ധം. പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലായിരുന്നു ദുരന്തഭൂമി. എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുന്ന ജനക്കൂട്ടം. വെടിക്കെട്ടിന്‍െറ നിറക്കാഴ്ചയില്‍ ലയിച്ചുനിന്നവര്‍ ഞൊടിയിടയില്‍ കഷണങ്ങളായി പൊട്ടിത്തെറിക്കുന്നത് കണ്ടതിന്‍െറ ഞെട്ടല്‍ മാറാതെ കുട്ടികളടക്കം നൂറുകണക്കിനാളുകള്‍. വേദനകൊണ്ട് പുളഞ്ഞ പലരുടെയും നിലവിളി ഹൃദയഭേദകമായി. വെടിക്കെട്ടിനിടെ പതുങ്ങിയിരുന്ന ദുരന്തം പരവൂരിനെ പെട്ടെന്ന് പിടികൂടുകയായിരുന്നു. ഞെട്ടലില്‍ നിന്ന് മോചിതരായ ജനക്കൂട്ടം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുകയായിരുന്നു. വെളിച്ചമില്ലാത്തതിനാല്‍ സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റ് ഓണ്‍ ചെയ്താണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. പിക്-അപ് ഓട്ടോകളിലടക്കമാണ് ആദ്യം പരിക്കേറ്റവരെ പുറത്തേക്കത്തെിച്ചത്. പിന്നീട് കൂടുതല്‍ പൊലീസ് വാഹനങ്ങളും ആംബുലന്‍സുകളുമത്തെി. പുലര്‍ച്ചെ സര്‍വിസ് നടത്തിയിരുന്നു സ്വകാര്യ ബസുകളടക്കം അല്‍പനേരത്തേക്ക് ആംബുലന്‍സുകളായി. ആറ്റിങ്ങല്‍, വര്‍ക്കല, കൊല്ലം, പരവൂര്‍, ചാമക്കട, ചവറ, കുണ്ടറ, കൊട്ടാരക്കര, പുനലൂര്‍, കടയ്ക്കല്‍, പത്തനാപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ യൂനിറ്റുകള്‍ രക്ഷാപ്രവര്‍ത്തനത്തിനത്തെി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.