കടയ്ക്കാവൂരിന് നഷ്ടമായത് നാലുപേരെ

ആറ്റിങ്ങല്‍: പരവൂര്‍ ദുരന്തത്തില്‍ കടയ്ക്കാവൂര്‍ മേഖലയില്‍നിന്ന് പൊലിഞ്ഞത് നാലുപേര്‍. ആയിക്കുടി ഭജനമഠത്തില്‍ ശിവപ്രസാദ് (54), കവലയൂര്‍ കുളമുട്ടം ശാസ്താംവിള വീട്ടില്‍ നസീര്‍ (57), വക്കം വലിയപള്ളിക്ക് സമീപം പണ്ടാരക്കുടി വീട്ടില്‍ സജീവ് (34), തൊപ്പിച്ചന്ത കല്ലൂര്‍ക്കോണം കാട്ടില്‍ വീട്ടില്‍ സാജു (24) എന്നിവരാണ് മരിച്ചത്. ശിവപ്രസാദ് സുഹൃത്തുക്കളോടൊപ്പമാണ് വെടിക്കെട്ട് കാണാനത്തെിയത്. സുഹൃത്തിന്‍െറ ഓട്ടോയിലാണ് പോയതും. കൂടെയുണ്ടായിരുന്ന ഷൈന്‍നാഥ്, വസന്തരാജന്‍ എന്നിവര്‍ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതര പരിക്കേറ്റ ശിവപ്രസാദ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഉച്ചയോടെയാണ് ബന്ധുക്കളത്തെി മൃതദേഹം തിരിച്ചറിഞ്ഞത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വൈകീട്ടോടെ വീട്ടിലത്തെിച്ച് സംസ്കരിച്ചു. ഭാര്യ: സുനിത. മക്കള്‍: വര്‍ഷ, ഹരിപ്രസാദ് (യു.എ.ഇ.), നന്ദുപ്രസാദ്. തൊപ്പിച്ചന്ത കല്ലൂര്‍ക്കോണം കാട്ടില്‍ വീട്ടില്‍ സാജുവും (24) ഓട്ടോയിലാണ് പരവൂരില്‍ പോയത്. നാല് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു. പറമ്പിലെ തിരക്കുകള്‍ക്കിടയില്‍ സാജു കൂട്ടംതെറ്റി. വെടിക്കെട്ട് തീര്‍ന്നശേഷമേ തിരികെ പോകൂവെന്ന് നേരത്തേ തീരുമാനിച്ചിരുന്നതിനാല്‍ സുഹൃത്തുക്കളും സാജുവിനെ തിരക്കിയില്ല. പോകാന്‍ നേരം വിളിച്ചാല്‍ മതിയെന്ന് അവരും കരുതി. പ്രദേശത്ത് കറങ്ങിനടന്ന ഇവര്‍ സ്ഫോടനം നടക്കുമ്പോള്‍ വെടിക്കെട്ട് നടക്കുന്ന സ്ഥലത്തുനിന്ന് ഒന്നരക്കിലോമീറ്ററോളം അകലെയായിരുന്നു. സ്ഫോടനത്തെ തുടര്‍ന്ന് മടങ്ങിയത്തെി അന്വേഷിച്ചെങ്കിലും കണ്ടത്തൊനായില്ല. തുടര്‍ന്ന് ഞായറാഴ്ച രാവിലെ ആശുപത്രികളില്‍ കഴിഞ്ഞിരുന്നവരെ സന്ദര്‍ശിച്ചാണ് സാജുവിനെ കണ്ടത്തെിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സാജുവിന്‍െറ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. രാജു പിതാവും ശ്രീമതി മാതാവുമാണ്. സഹോദരന്‍: നിജു.കവലയൂര്‍ ശാസ്താംവിളവീട്ടില്‍ നസീര്‍ (57), നാട്ടുകാരായ ഫൈസല്‍, മാഹീന്‍ എന്നിവര്‍ക്കൊപ്പമാണ് വെടിക്കെട്ട് കാണാനത്തെിയത്. മൂന്നുപേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. നസീര്‍ അപകടത്തത്തെുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് മരിച്ചതെന്നാണ് കരുതപ്പെടുന്നത്. നസീറിനൊപ്പമുണ്ടായിരുന്ന ഫൈസലും മാഹീനും വര്‍ക്കല മിഷന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. സി.പി.എം കുളമുട്ടം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് നസീര്‍. ഭാര്യ: സുലേഖാ ബീവി. മക്കള്‍: റസീന, റജീന. അപകടത്തില്‍ മരിച്ച വക്കം വലിയപള്ളിക്ക് സമീപം പണ്ടാരക്കുടിവീട്ടില്‍ സജീവ് (34) സുഹൃത്ത് ജോയിക്കൊപ്പമാണ് വെടിക്കെട്ട് കാണാന്‍ പോയത്. ഉത്സവസ്ഥലങ്ങളില്‍ ഇരുവരും ഒരുമിച്ച് യാത്ര പോവുകയും കലാപരിപാടികള്‍ ആസ്വദിക്കുന്നതും പതിവായിരുന്നു. കൂലിപ്പണിക്കാരനായിരുന്നു സജീവ്. ഭാര്യ: നസീമ. മക്കള്‍: മുഹമ്മദ് സലീം, ഹാരിസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.