തിരുവനന്തപുരം: ഉറ്റവരുടെ ജീവനുവേണ്ടി പ്രാര്‍ഥിച്ചുനില്‍ക്കുന്നവര്‍ക്കിടയിലേക്ക് ആത്മവിശ്വാസം പകര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയത്തെി. ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ തിരിച്ചുകിട്ടാന്‍ രാജ്യത്തിന്‍െറ ഏതുകോണില്‍ വേണമെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമാക്കാമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പിന് നിറകണ്ണുകളോടെ കൈകൂപ്പിയാണ് ദുരന്തത്തിനിരയായവര്‍ നന്ദി പറഞ്ഞത്. പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനത്തെിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച വൈകീട്ട് 6.30 ഓടെയാണ് പ്രധാനമന്ത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിയത്. ആശുപത്രിയിലത്തെിയ പ്രധാനമന്ത്രി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പൊള്ളല്‍വിഭാഗം ഐ.സി.യുവിലാണ് ആദ്യമത്തെിയത്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ബന്ധുക്കളുമായി മോദി സംസാരിച്ചു. ഇതിനിടെയാണ് ഏത് വിദഗ്ധ ചികിത്സ വേണമെങ്കിലും ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാണെന്ന് പറഞ്ഞത്. ബന്ധുക്കളെ സമാശ്വസിപ്പിച്ച പ്രധാനമന്ത്രി 18ാം വാര്‍ഡിലും 15ാം വാര്‍ഡിലും ചികിത്സയിലുള്ളവരെ കണ്ടു. കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, മുന്‍ അധ്യക്ഷന്മാരായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരന്‍, സംസ്ഥാന സെക്രട്ടറി അഡ്വ. വി.വി. രാജേഷ്, തിരുവനന്തപുരം മണ്ഡലം സ്ഥാനാര്‍ഥി എസ്. ശ്രീശാന്ത്, ജില്ലാ അധ്യക്ഷന്‍ എസ്. സുരേഷ്, ആര്‍.എസ്.എസ് വിഭാഗ് പ്രചാരക് കിരണ്‍, സംഭാഗ് കാര്യവാഹക് പ്രസാദ് ബാബു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ദുരന്തബാധിതര്‍ക്ക് അവശ്യം വേണ്ട എല്ലാ സഹായങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് അദ്ദേഹം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.