താലൂക്ക് ആശുപത്രി കെട്ടിടനിര്‍മാണം: വിദഗ്ധസംഘം പരിശോധിച്ചു

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിലെ കെട്ടിടനിര്‍മാണത്തില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള പരാതി അന്വേഷിക്കാന്‍ വിദഗ്ധസംഘം പരിശോധന നടത്തി. തിരുവനന്തപുരം തദ്ദേശസ്വയംഭരണവിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍ ആശയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ആശുപത്രിയില്‍ നടന്ന 94 ലക്ഷം രൂപയുടെ നിര്‍മാണങ്ങളില്‍ ക്രമക്കേട് നടന്നെന്നുകാട്ടി 2014ലാണ് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയത്. ബ്ളോക് പഞ്ചായത്ത് മുന്‍ അംഗം ഗിരിജാകുമാരി, നെല്‍സണ്‍ തോമസ് എന്നിവരായിരുന്നു പരാതിക്കാര്‍. താലൂക്ക് ആശുപത്രിയില്‍ പ്രധാന കെട്ടിടത്തിന് മുകളില്‍ ഷീറ്റിട്ടതിന് മാത്രം 54 ലക്ഷം രൂപയാണ് ചെലവഴിച്ചതെന്ന് സംഘം കണ്ടത്തെി. രാവിലെ 11ന് തുടങ്ങിയ പരിശോധന വൈകീട്ട് വരെ നീണ്ടു. നിര്‍മാണങ്ങളുടെ ഗുണനിലവാരവും അളവുകളും പരിശോധിച്ച സംഘം പരാതിക്കാരില്‍ നിന്ന് തെളിവെടുപ്പും നടത്തി. കൊട്ടാരക്കര ബ്ളോക് പഞ്ചായത്ത് ഓഫിസിലെ അസി. എന്‍ജിനീയര്‍, അസി. എക്സി. എന്‍ജിനീയര്‍ എന്നിവരില്‍നിന്ന് സംഘം വിവരങ്ങള്‍ ശേഖരിച്ചു. നിര്‍മാണത്തില്‍ അഴിമതി നടന്നതായി വിജിലന്‍സും കണ്ടത്തെിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.