ചവറ: ഡ്രഡ്ജിങ് കൃത്യമായി നടത്താത്തത് ബോട്ട് ചാലുകളില്‍ മണ്ണ് അടിഞ്ഞുകൂടുന്നതിനും മത്സ്യബന്ധനയാനങ്ങള്‍ അപകടത്തില്‍പെടുന്നതിനും കാരണമാകുന്നു. നീണ്ടകര പാലം മുതല്‍ ദളവാപുരം വരെയുള്ള കായലിലാണ് നാളുകളേറെയായി ഡ്രഡ്ജിങ് നടക്കാത്തത്. ബോട്ടുകള്‍ മണ്‍തിട്ടകളില്‍ ഇടിച്ച് ജലഗതാഗതം തടസ്സപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ളെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം മത്സ്യബന്ധന ബോട്ട് മാമന്‍തുരുത്തിന് കിഴക്ക് വശം മണ്‍തിട്ടയില്‍ ഉറച്ചിരുന്നതാണ് ഒടുവിലത്തെ സംഭവം. കായല്‍ ഭാഗങ്ങളിലായി മണ്ണ് അടിഞ്ഞുകൂടിക്കിടക്കുന്നതിനാല്‍ ബോട്ടുകള്‍ക്ക് ലാന്‍ഡ് ചെയ്യാന്‍ കഴിയുന്നില്ല. ഇക്കാരണത്താല്‍ കായലോരത്തായി സ്ഥിതി ചെയ്യുന്ന ഐസ് പ്ളാന്‍റുകളും പമ്പുകളും യാഡുകളും അടച്ച നിലയിലാണ്. ഡ്രഡ്ജിങ് നടത്തി ജലഗതാഗതം മെച്ചപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.