ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഫോട്ടോയെടുപ്പ്: ജീവനക്കാര്‍ വൈകി; ഗുണഭോക്താക്കള്‍ വലഞ്ഞു

തഴവ: ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഫോട്ടോയെടുക്കാന്‍ രാവിലെ മുതല്‍ കാത്തുനിന്നവരെ ജീവനക്കാര്‍ വലച്ചത് മണിക്കൂറുകളോളം. തഴവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് തഴവ പഞ്ചായത്തിലെ 14, 15, 17 വാര്‍ഡുകളിലുള്ളവരുടെ ഫോട്ടോയെടുപ്പ് നിശ്ചയിച്ചിരുന്നത്. രാവിലെ ഒമ്പത് മുതല്‍ ആരംഭിക്കുമെന്നാണ് അറിയിച്ചത്. രാവിലെ എട്ട് മുതലേ ആളുകള്‍ കേന്ദ്രത്തിലത്തെിയെങ്കിലും ജീവനക്കാര്‍ എത്തിയില്ല. വെയിലേറ്റ് പ്രായമായവര്‍ ഉള്‍പ്പെടെ തളരുന്ന അവസ്ഥയിലായിട്ടും ജീവനക്കാര്‍ എത്താതായതോടെ നാട്ടുകാര്‍ പ്രതിഷേധവും തുടങ്ങി. വിവരമറിഞ്ഞ് പഞ്ചായത്ത് അംഗങ്ങള്‍ എത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ വ്യക്തതയുണ്ടായില്ല. ജോലികള്‍ മാറ്റിവെച്ച് എത്തിയവരാകട്ടെ ദേഷ്യം മുഴുവന്‍ ജനപ്രതിനിധികളോട് തീര്‍ത്തു. ഒരു മണിയോടെ ജീവനക്കാര്‍ എത്തിയപ്പോള്‍ പ്രതിഷേധവും രൂക്ഷമായി. തുടര്‍ന്ന്, ജനപ്രതിനിധികള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കി ഫോട്ടോയെടുപ്പ് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.