ഓയൂര്‍: കടുത്ത കുടിവെള്ളക്ഷാമം നിലനില്‍ക്കുന്ന മുട്ടറ തെല്ലൂരില്‍ കൊട്ടാരക്കരയില്‍നിന്നുള്ള മെയിന്‍ കനാല്‍ പൊട്ടി വെള്ളം പാഴായിട്ടും കെ.ഐ.പി അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്ന് ആക്ഷേപം. മാസങ്ങളായി വെള്ളം പാഴാകുന്നതിനാല്‍ ഇടയ്ക്കിടം, കടയ്ക്കോട്, മടന്തകോട് എന്നിവിടങ്ങളിലേക്ക് കനാലില്‍നിന്നുള്ള വെള്ളം വരവ് വളരെ കുറഞ്ഞിട്ടുണ്ട്. തെന്മല ഡാമില്‍നിന്നുള്ള ഇടതുകര കനാലാണിത്. ആയിരക്കണക്കിന് ആള്‍ക്കാര്‍ ആശ്രയിക്കുന്ന കനാലിലെ ചോര്‍ച്ച ഇതുവരെ തടഞ്ഞിട്ടില്ല. വേനല്‍ രൂക്ഷമായതോടെ കനാല്‍ അടച്ച്, പൊട്ടിയ ഭാഗത്തെ അറ്റകുറ്റപ്പണി നടത്താന്‍ ബുദ്ധിമുട്ടാണെന്നാണ് കെ.ഐ.പി അധികൃതരുടെ വാദം. കനാല്‍ പൊട്ടിയ ഭാഗത്ത് വീടുകള്‍ കുറവായതിനാല്‍ കാടുകയറി മൂടിയ പ്രദേശത്തേക്കാണ് വെള്ളം ഒഴുകി എത്തുന്നത്. വെള്ളമൊഴുകിയ ഭാഗം ആഴത്തിലുള്ള കുഴിയായി മാറിയിട്ടുണ്ട്. കരീപ്ര പഞ്ചായത്തിലെ 150 ഹെക്ടര്‍ നെല്‍കൃഷിയിടത്തിലേക്കുള്ള വെള്ളം കുറഞ്ഞത് കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ദിവസവും കനാലിന്‍െറ പൊട്ടല്‍ വലുതായി വരുന്നത് സമീപത്തെ വീടുകള്‍ക്ക് ഭീഷണിയാണ്. ഇതിനിടെ ഇതുവഴി കടന്നുപോകുന്ന അക്യുഡേറ്റിന്‍െറ സിമന്‍റ് ഇളകിമാറിയതിനാല്‍ ചോര്‍ച്ച രൂക്ഷമായി. വേനല്‍ കടുക്കുന്നതിനുമുമ്പ് കെ.ഐ.പി കനാലിലേയും അക്യുഡേറ്ററിലെയും ചോര്‍ച്ച പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ളെന്നാണ് ആക്ഷേപം. വെളിയം പഞ്ചായത്തിലെ പരുത്തിയറയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതി മെയിന്‍ പൈപ്പില്‍നിന്ന് ഏഴ് മാസമായി വെള്ളം പാഴാകുകയാണ്. ഇതുമൂലം കുടവട്ടൂര്‍, ചെറുകരക്കോണം, മുട്ടറ, വട്ടമണ്‍തറ, അമ്പലത്തുംകാല, സൊസൈറ്റിമുക്ക്, വാപ്പാല, ചെപ്ര, കളപ്പില മേഖലയിലെ കുടിവെള്ളം നിലച്ചു. കുടവട്ടൂരിലെ ജില്ലാ പഞ്ചായത്തിന്‍െറ 37 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച ജലസംഭരണി നോക്കുകുത്തിയായിരിക്കുകയാണ്. വെളിയം പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിലും പൈപ്പുകള്‍, അക്വിഡേറ്ററുകള്‍, കനാലുകള്‍ എന്നിവയുടെ അറ്റകുറ്റപ്പണി മുന്‍കൂട്ടി ചെയ്യുന്നതിലും അധികൃതര്‍ അനാസ്ഥ കാട്ടിയതായാണ് നാട്ടുകാരുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.