ഓയൂര്‍–കൊട്ടാരക്കര റോഡ് വളവിലെ സിഗ്നല്‍ബോര്‍ഡുകള്‍ നശിപ്പിച്ചു; അപകടം പതിവ്

ഓയൂര്‍: 2013ല്‍ 18 കോടി ചെലവഴിച്ച് നിര്‍മിച്ച ഓയൂര്‍-കൊട്ടാരക്കര റോഡിലെ വളവ് ഭാഗത്തെ സിഗ്നല്‍ ബോര്‍ഡുകള്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചത് വാഹനാപകടം വര്‍ധിക്കാന്‍ കാരണമായി. ഓടനാവട്ടം വിലയന്തൂര്‍, വെളിയം പരുത്തിയറ, പൂയപ്പള്ളി മരുതമണ്‍പള്ളി, ഓടനാവട്ടം റെഡിവളവ്, വെളിയം പഞ്ചായത്ത് എന്നിവിടങ്ങളിലെ കൊടുംവളവുകളിലെ സിഗ്നല്‍ ബോര്‍ഡുകളാണ് സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചത്. വെളിയം പരുത്തിയറയിലാണ് ഏറ്റവും കൂടുതല്‍ വാഹനാപകടം സംഭവിച്ചിട്ടുള്ളത്. ഒരു വര്‍ഷത്തിനിടെ അറുപതോളം വാഹനാപകടങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. കൂടുതലും രാത്രികാലങ്ങളിലാണ്. കൊടുംവളവില്‍ നിയന്ത്രണം കിട്ടാതെ വാഹനങ്ങള്‍ നേരെ ചെറുതോടിലേക്കാണ് മറിയുന്നത്. ബൈക്കുകള്‍ മറിഞ്ഞ് ഇവിടെ രണ്ടു പേര്‍ മരണപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഈ കൊടുംവളവ് നിവര്‍ത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. അശാസ്ത്രീയമായ നിര്‍മാണം മൂലമാണ് വാഹനങ്ങള്‍ തെന്നി നിയന്ത്രണംവിടുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.