ഫിഷ്ലാന്‍ഡിങ് സെന്‍റര്‍ ഇല്ല; മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍

ഇരവിപുരം: തീരപ്രദേശത്ത് ഫിഷ്ലാന്‍ഡിങ് സെന്‍റര്‍ ഇല്ലാത്തതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍. പിടിച്ചുകൊണ്ടുവരുന്ന മത്സ്യം വലയില്‍ നിന്നെടുക്കുന്നതും വില്‍ക്കുന്നതും തീരദേശറോഡിലാണ്. ഇരവിപുരം മുതല്‍ കാക്കത്തോപ്പ് വരെയും മുക്കം വരെയുമുള്ള തീരദേശപ്രദേശത്തെ മത്സ്യത്തൊഴിലാളികളാണ് ദുരിതത്തിലായത്. കടലില്‍നിന്ന് മത്സ്യവുമായി തിരിച്ചത്തെുന്നവര്‍ക്ക് കട്ടമരവും വലയും കയറ്റിവെക്കുന്നതിനോ മത്സ്യം വില്‍ക്കുന്നതിനോ സൗകര്യം നിലവിലില്ല. ആയിരത്തോളം മത്സ്യത്തൊഴിലാളികളാണ് ദിവസവും ഇവിടെനിന്ന് മത്സ്യബന്ധനത്തിന് പോകുന്നത്. തീരദേശ റോഡിലിട്ട് വല ഇടയുന്നതിനാലും മത്സ്യലേലം നടത്തുന്നതിനാലും പലപ്പോഴും ഗതാഗതതടസ്സം ഉണ്ടാകാറുണ്ട്. ഇരവിപുരത്ത് ഫിഷ്ലാന്‍ഡിങ് സെന്‍റര്‍ സ്ഥാപിക്കണമെന്ന തീരദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇരവിപുരം കാക്കത്തോപ്പിനടുത്തുള്ള ഗാര്‍ഫില്‍ നഗറിലുണ്ടായിരുന്ന ഫിഷ്ലാന്‍ഡിങ് സെന്‍ററും ലേലഹാളും 10 വര്‍ഷം മുമ്പുണ്ടായ കടലാക്രമണത്തില്‍ തകര്‍ന്നിരുന്നു. പുതിയ സെന്‍റര്‍ നിര്‍മിക്കാന്‍ നടപടി സ്വീകരിക്കാമെന്ന ഫിഷറീസ് വകുപ്പിന്‍െറയും കോര്‍പറേഷന്‍െറയും ഉറപ്പ് ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.