കൊല്ലം: പകല്‍ പോലും വീടിന് പുറത്തിറങ്ങാന്‍ ഭയക്കേണ്ട അവസ്ഥ. കള്ളന്മാരെയോ കൊള്ളക്കാരെയോ പേടിച്ചിട്ടില്ല. ഏത് സമയത്തും ആക്രമിക്കപ്പെടാവുന്ന നിലയിലേക്ക് നാട് മാറി. നായകള്‍ നാടിന്‍െറ മുക്കിലും മൂലയിലും നിറഞ്ഞിരിക്കുകയാണ്. ഒറ്റക്ക് കുട്ടികളെ സ്കൂളുകളില്‍ വിടാന്‍ രക്ഷാകര്‍ത്താക്കള്‍ ഭയപ്പെടുന്നു. നായശല്യം ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാറിനുപോലും കഴിയുന്നില്ല. ഒരു വശത്ത് നായ്ക്കള്‍ കുട്ടികളെയടക്കം കടിച്ചുകീറുമ്പോള്‍ മറുവശത്ത് മൃഗസ്നേഹികള്‍ നിറയുന്നു. വരുന്നമാസം നായ്ക്കളുടെ പ്രജനനകാലമായതിനാല്‍ ആക്രമണം കൂടുമെന്ന് വിദഗ്ധരും പറയുന്നു. സംസ്ഥാനത്തിന് മാതൃകയായി കൊല്ലം ജില്ലാ പഞ്ചായത്ത് ഉയര്‍ത്തിക്കാട്ടിയ വന്ധ്യംകരണപദ്ധതി ഇതുവരെ നടപ്പാക്കാനായിട്ടില്ല. എ.ബി.സി കമ്മിറ്റിയുടെ പുന$സംഘടനയാണ് ഇതിന് വിലങ്ങുതടിയായിരിക്കുന്നത്. പഴയ കമ്മിറ്റി പുന$സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും ചില ഉദ്യോഗസ്ഥരുടെ പിടിവാശിയില്‍ തുടര്‍നടപടികളായിട്ടില്ല. അടിയന്തര ജനറല്‍ ബോഡി കൂടി പുതിയ കമ്മിറ്റി രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് ജില്ലാ പഞ്ചായത്ത്. ഇപ്പോള്‍ നായ്ക്കളുടെ ശല്യം വര്‍ധിച്ചതുകാട്ടി കലക്ടറെ കാണാനിരിക്കുകയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റടക്കമുള്ളവര്‍. ശരാശരി 20-30 പേര്‍ക്ക് ദിവസവും നായ്ക്കളുടെ കടിയേല്‍ക്കുന്നതായാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം. പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്ന് ജില്ലാ ആശുപത്രിയില്‍ സ്റ്റോക്കുണ്ട്. ആന്‍റി റാബിസ് വാക്സിനും സിറവുമാണ് ഇപ്പോഴുള്ളത്. കടിച്ചത് പേപ്പട്ടിയാണെന്ന് ഉറപ്പായാലാണ് ആന്‍റി റാബിസ് സിറം കുത്തിവെക്കുന്നത്. നായ കടിക്കുന്ന എല്ലാവര്‍ക്കും വാക്സിനാണ് എടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.