ക്ഷേത്രദര്‍ശനത്തിനത്തെിയ സ്ത്രീകളുടെ സ്വര്‍ണം കവര്‍ന്നു

ഓച്ചിറ: പരബ്രഹ്മക്ഷേത്രത്തില്‍ ദര്‍ശനത്തിനത്തെിയ മൂന്ന് സ്ത്രീകളുടെ 13.5 പവന്‍ സ്വര്‍ണം കവര്‍ന്നു. ശ്രായിക്കാട് ചാലില്‍ വീട്ടില്‍ വിനയചന്ദ്രന്‍െറ ഭാര്യ ഓമനയുടെ (39) നാലരപവന്‍ മാലയും കുലശേഖരപുരം കോട്ടയ്ക്കപുറം കൃഷ്ണഭവനത്തില്‍ രാജേന്ദ്രന്‍െറ ഭാര്യ ഗീതയുടെ (42) മൂന്നര പവന്‍ മാലയും കായംകുളം പുതുപ്പള്ളി തെക്ക് രാജേഷ് ഭവനത്തില്‍ മുത്തുവിന്‍െറ ഭാര്യ രാജശ്രീയുടെ (45) അഞ്ചരപവന്‍ മാലയുമാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച 12ഓടെയാണ് സംഭവം. ഓച്ചിറ സ്റ്റാന്‍ഡില്‍നിന്ന് ബസില്‍ കയറിയപ്പോഴാണ് മാല നഷ്ടമായ വിവരം മൂവരും അറിഞ്ഞത്. ആയിരക്കണക്കിന് ആളുകള്‍ ദര്‍ശനത്തിന് എത്തുന്ന ഓച്ചിറ ക്ഷേത്രത്തില്‍ പൊലീസിന്‍െറ സാന്നിധ്യം ഇല്ലാത്തത് മോഷ്ടാക്കള്‍ക്ക് അനുഗ്രഹമാണ്. സ്ത്രീകളാണ് മാല കവരുന്നതെന്ന് പൊലീസ് പറയുന്നു. ഓച്ചിറ സ്റ്റേഷനില്‍ പൊലീസുകാരുടെ കുറവുമൂലം പട്രോളിങ് പോലും പേരിന് മാത്രമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.