ഓയൂരില്‍ വീട്ടില്‍ മോഷണശ്രമം

ഓയൂര്‍: മേഖലയില്‍ മോഷണശ്രമം; പൊലീസും നാട്ടുകാരും കള്ളനെ പിന്തുടര്‍ന്നെങ്കിലും കണ്ടത്തൊനായില്ല. കഴിഞ്ഞ ദിവസം ഓയൂര്‍ പാതിരിയോട് ഭാഗത്ത് അര്‍ധരാത്രി ഒന്നിനായിരുന്നു സംഭവം. പാതിരിയോട് പ്രദേശത്തെ വീടിന്‍െറ ജനാല തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റ് തെളിയിച്ചു. ഇതിനിടെ കള്ളന്മാര്‍ ഓടി മറയുകയായിരുന്നു. നാല് മോഷ്ടാക്കളെ വീട്ടുകാര്‍ കണ്ടതായി പൂയപ്പള്ളി എസ്.ഐ ഫിറോസ് പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും സമീപവാസികള്‍ കള്ളനെ പിടികൂടാന്‍ രംഗത്തിറങ്ങിയിരുന്നു. നാലുപേര്‍ വാഹനത്തില്‍ പോകുന്നത് കണ്ടതിനെ തുടര്‍ന്ന് പൊലീസും പ്രദേശവാസികളും 15ഓളം ബൈക്കുകളില്‍ കാളവയല്‍, വെളിനല്ലൂര്‍ പ്രദേശങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും മോഷ്ടാക്കളെ പടികൂടാനായില്ല. ഒരു മാസം മുമ്പ് ലോറിയില്‍ ഓയൂര്‍ പയ്യക്കോടുള്ള കടയില്‍ സാധനങ്ങളിറക്കാന്‍ ആന്ധ്രപ്രദേശ് സ്വദേശികളായ രണ്ടുപേര്‍ വന്നിരുന്നു. രാത്രിയായതിനാല്‍ കട അടച്ചതിനെതുടര്‍ന്ന് ഇവര്‍ കടയുടെ മുന്‍വശത്ത് കിടന്നുറങ്ങുകയായിരുന്നു. ഈ സമയം ഓയൂര്‍ സ്വദേശികളായ രണ്ട് മോഷ്ടാക്കള്‍ ആന്ധ്രക്കാരുടെ കൈയിലുണ്ടായിരുന്ന 8300 രൂപയും മൊബൈല്‍ഫോണും കവര്‍ന്നു. മേഖലയില്‍ മോഷ്ടാക്കളും പിടിച്ചുപറിക്കാരും വിലസുന്നതിനാല്‍ പൂയപ്പള്ളി പൊലീസ് പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.