കുന്നിക്കോട്: എ.എസ്.ഐയുടെ വീടിനുനേരെ ആക്രമണം. ഗൃഹോപകരണങ്ങളും വാഹനവും തകര്‍ന്നു. പുനലൂര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥനും കുന്നിക്കോട് പച്ചില ജങ്ഷനു സമീപം പത്മനിലയത്തില്‍ ഗണേഷിന്‍െറ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച രാത്രി 1.30ഓടെയായിരുന്നു സംഭവം. വീട്ടില്‍ മാതാവ് മാത്രമാണ് ഉണ്ടായിരുന്നത്. വീടിന്‍െറ മുന്‍വശത്തെ ജനല്‍ചില്ലുകളും കതകും നശിപ്പിച്ച സംഘം പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍െറ ചില്ലുകളും തകര്‍ത്തു. സംഘം ചേര്‍ന്നായിരുന്നു ആക്രമണമെന്നും അസഭ്യം പറഞ്ഞതായും മാതാവ് പറയുന്നു. ലൈറ്റിട്ടപ്പോള്‍ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നുവത്രേ. നാളുകളായി പ്രദേശത്ത് സാമൂഹികവിരുദ്ധശല്യം രൂക്ഷമായിരുന്നു. കുന്നിക്കോട് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.