കൊല്ലം: സി.പി.ഐ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ ഉയര്‍ന്നത് തര്‍ക്കങ്ങളും നാടകീയരംഗങ്ങളും. തീരുമാനമാകാത്തതിനെ തുടര്‍ന്ന് എക്സിക്യൂട്ടിവ് യോഗം ഞായറാഴ്ചയും ജില്ലാ കൗണ്‍സില്‍ വെള്ളിയാഴ്ചയും നടക്കും. വീണ്ടുമൊരു ബെനറ്റ് എബ്രഹാമിനെ അനുവദിക്കില്ളെന്ന അഡ്വ. ജി. ശശിയുടെ വാക്കുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും ഏറ്റുപിടിച്ചു. ഗള്‍ഫില്‍നിന്ന് അടുത്തിടെ എത്തിയ വ്യവസായിയെ ഓച്ചിറ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശത്തിനെതിരെയാണ് ഭൂരിഭാഗം അംഗങ്ങളും രംഗത്തത്തെിയത്. 16 വര്‍ഷം സി.പി.എം ജില്ലാ കമ്മിറ്റി അംഗമായിരുന്ന വ്യവസായി ഗള്‍ഫില്‍ പോയി വന്നശേഷം അടുത്ത കാലത്താണത്രെ സി.പി.ഐയില്‍ ചേര്‍ന്നത്. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്‍റ് അനില്‍. എസ്. കല്ളേലിഭാഗത്തെ മത്സരിപ്പിക്കണമെന്ന നിര്‍ദേശമാണ് സി.പി.ഐ ഓച്ചിറ ഡിവിഷന്‍ കമ്മിറ്റി നല്‍കിയത്. ഇതുള്‍പ്പെടെ നല്‍കിയ മൂന്ന് പേരുകളും അവഗണിച്ചാണ് വ്യവസായിയുടെ പേര് മുന്നോട്ടുവന്നത്. മുന്‍ ഡെപ്യൂട്ടി മേയര്‍ ജി. ലാലുവിന് വേണ്ടി ചാത്തിനാംകുളം ഡിവിഷന്‍ ആവശ്യപ്പെട്ട് എല്‍.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ച അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതിനെതിരെയും ജില്ലാ കൗണ്‍സിലില്‍ രൂക്ഷമായ വിമര്‍ശമുയര്‍ന്നു. കഴിഞ്ഞതവണ ആര്‍.എസ്.പിയായിരുന്നു ചാത്തിനാംകുളത്ത് മത്സരിച്ചത്. സി.പി.ഐയുടെ സീറ്റുകള്‍ കോര്‍പറേഷനിലെ ഒരു മേഖലയില്‍ മാത്രമായി ചുരുങ്ങുന്നുവെന്നും ചാത്തിനാംകുളത്തിന് വേണ്ടിയുള്ള പിടിവാശി ഉപേക്ഷിച്ച് മറ്റേതെങ്കിലും ഡിവിഷന്‍ വാങ്ങണമെന്നും ആവശ്യമുയര്‍ന്നു. രണ്ട് തവണ മത്സരിച്ച് വിജയിച്ച ലാലുവിനെ മാറ്റിനിര്‍ത്തി സി.പി.ഐ കണ്‍ട്രോള്‍ കമീഷന്‍ അംഗം വെളിയം രാജനെയോ ജില്ലാ എക്സിക്യൂട്ടിവ് അംഗം ആര്‍. വിജയകുമാറിനെയോ മത്സരരംഗത്ത് ഇറക്കണമെന്നും ആവശ്യമുയര്‍ന്നു. വെളിയം രാജന്‍ താമസിക്കുന്ന ഭരണിക്കാവും തൊട്ടടുത്തുള്ള മുള്ളുവിള ഡിവിഷനും ജനറലാണ്. സിറ്റി മണ്ഡലം അവതരിപ്പിച്ച പട്ടികയില്‍ വെളിയം രാജന്‍െറ പേരുണ്ടായില്ല. തിങ്കളാഴ്ച ജില്ലാ കൗണ്‍സിലിനുശേഷം അന്തിമ സ്ഥാനാര്‍ഥിപട്ടിക പുറത്തുവിടുമെന്നാണ് നേതൃത്വം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.