കിളിമാനൂര്‍: കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഗോദയില്‍ കച്ചമുറുക്കി. എന്നാല്‍, ചില വാര്‍ഡുകളില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതോടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയാകുന്നു. നാല് വാര്‍ഡുകളില്‍ സ്ഥാനാര്‍ഥിയെ കണ്ടത്തെലും പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായ സി.പി.എമ്മിലെ എന്‍. രഘുവിന് ഏത് വാര്‍ഡെന്ന ചിന്തയുമാണ് കഴിഞ്ഞ രണ്ടുദിവസവും നഗരൂര്‍ എല്‍.സിയെ ഇളക്കിമറിച്ചത്. ആദ്യഘട്ടത്തില്‍ നിലനിന്ന അനിശ്ചിതത്വം പൂര്‍ത്തീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ഇന്നലെ രാത്രിയോടെയാണ് ലിസ്റ്റ് പൂര്‍ണമായത്. പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് മുന്നില്‍ നിര്‍ത്തുന്ന ബി. രത്നാകരന്‍പിള്ള പേരൂര്‍ വാര്‍ഡില്‍ മത്സരിക്കും. കീഴ്പേരൂര്‍ വാര്‍ഡില്‍ കുമാരി ശോഭ ടി.എസ്, മാത്തയില്‍ വാര്‍ഡില്‍ ഡി. വിജയനും കേശവപുരത്ത് പ്രമീളയും ചെമ്മരത്തുമുക്കില്‍ വി. ലിജുവും മത്സരിക്കും. ആറാം വാര്‍ഡായ നഗരൂരില്‍ പി. സീനത്തുബീവി, ദര്‍ശനാവട്ടത്ത് കെ.എച്ച്. നൈസാം, കോട്ടയ്ക്കലില്‍ വി. സരോജം, പാവൂര്‍കോണത്ത് ലതികാ ബോസ്, തണ്ണികോണത്ത് കെ. മിനി, നെടുമ്പറമ്പില്‍ ശശിധരന്‍, തേക്കിന്‍കാട്ട് എസ്.ആര്‍. രമ്യാശ്രീയും മത്സരിക്കും. 13ാം വാര്‍ഡായ നന്ദായ്വനത്ത് യു.ഡി.എഫ് സ്വതന്ത്രയായി സി. ഗീത മത്സരിക്കും. മാടപ്പാട് എസ്. സുരേഷ്, ഈഞ്ചമൂല കൂടാരം സുരേഷ്, വെള്ളല്ലൂരില്‍ നളിനി ശശിധരന്‍, കരിച്ചാലോട് വാര്‍ഡില്‍ രഞ്ജിനിയുമാണ് സ്ഥാനാര്‍ഥികള്‍. 16ാം വാര്‍ഡായ വെള്ളല്ലൂര്‍ ജനറലാണെങ്കിലും നിലവിലെ പഞ്ചായത്ത് അംഗമായ നളിനിയാണ് മത്സരിക്കുന്നത്. ബി. രത്നാകരന്‍പിള്ളയാണ് ഇക്കുറി മത്സരരംഗത്തുള്ള മറ്റൊരു പഞ്ചായത്ത് അംഗം. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും നിലവിലെ അംഗവുമായ എ. ഇബ്രാഹിംകുട്ടി ഇക്കുറി മത്സരരംഗത്തില്ല. ചര്‍ച്ചകള്‍ അനന്തമായി നീളുന്ന എല്‍.ഡി.എഫില്‍ മൂന്ന് സീറ്റുകളില്‍ സി.പി.ഐ മത്സരിക്കും. 16ാം വാര്‍ഡായ വെള്ളല്ലൂരില്‍ സി.പി.ഐയിലെ കെ. അനില്‍കുമാറും കരിമ്പാലോട് വാര്‍ഡില്‍ കെ. സജിതയും തണ്ണിക്കോണത്ത് എസ്. ബീനയും മത്സരിക്കും. സി.പി.എമ്മില്‍നിന്ന് പേരൂരില്‍ സന്തോഷ്കുമാറും കീഴ്പേരൂരില്‍ ഷീജയും കേശവപുരത്ത് ബീനയും ചെമ്മരുത്തുമുക്കില്‍ വേണുവും മത്സരിക്കും. നഗരൂരില്‍ ഷൈല, തേക്കന്‍കാട് ശ്രീലത, നന്ദായ്വനത്ത് ഷീബ, ഈഞ്ചമൂല സഞ്ജനന്‍, ദര്‍ശനാവട്ടം ചന്ദ്രശേഖരന്‍നായര്‍, നെടുമ്പറമ്പില്‍ സുഗതന്‍ എന്നിവരെയും മത്സരിപ്പിക്കാന്‍ ധാരണമായി. മൂന്നാം വാര്‍ഡ് മാത്തയില്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി എന്‍. രഘു മത്സരിക്കുമെന്നറിയിച്ചെങ്കിലും അന്തിമതീരുമാനമായില്ല. നിലവിലെ ബ്ളോക് അംഗം എസ്.കെ. സുനിയുടെ കാര്യത്തിലും തീരുമാനമായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.