കേരളപുരത്ത് കട കത്തിനശിച്ചു

കുണ്ടറ: പാതയോരത്ത് പ്രവര്‍ത്തിച്ചിരുന്ന കട കത്തിനശിച്ചു. കേരളപുരം ഞെട്ടയില്‍ വേലംകോണത്തെ പലചരക്കുകടയാണ് കത്തി നശിച്ചത്. കേരളപുരം നാലുമുക്ക് നെല്ലിവിളതെക്കതില്‍ ഷീല-സുരേന്ദ്രന്‍ ദമ്പതികള്‍ നടത്തിവന്നിരുന്ന കടയാണിത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് കടയില്‍ തീ പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. നാട്ടുകാര്‍ തീ അണക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കടയും സാധനസാമഗ്രികളും പൂര്‍ണമായി കത്തിനശിച്ചിരുന്നു. മഴ ഉണ്ടായിരുന്നിട്ടും മിനിറ്റുകള്‍ക്കുള്ളില്‍ കടയിലുണ്ടായിരുന്ന സാമഗ്രികളും ഉള്‍പ്പെടെ കത്തി നശിച്ചതില്‍ ദുരൂഹതയുണ്ട്. സ്വകാര്യ വ്യക്തിയുടെ ഭൂമി വാടകക്കെടുത്താണ് ബാങ്ക് വായ്പ ഉപയോഗിച്ച് പലകയും ഷീറ്റും കൊണ്ട് കടനിര്‍മിച്ച് കച്ചവടം നടത്തിവന്നിരുന്നത്. മൂന്ന് ലക്ഷത്തിലധികം രൂപയുടെ നഷ്ടമുള്ളതായി ഉടമ പറഞ്ഞു. ഫയര്‍ഫോഴ്സ് സ്ഥലത്തത്തെുന്നതിനുമുമ്പുതന്നെ കട പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. കുണ്ടറ പൊലീസില്‍ പരാതി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.