ഓട്ടോ ഡ്രൈവറും കൂട്ടാളിയും റിമാന്‍ഡില്‍

കിളികൊല്ലൂര്‍: കോടതിയില്‍ മൊഴി മാറ്റിപ്പറഞ്ഞതിന് സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ ഓട്ടോ ഡ്രൈവറടക്കം രണ്ടുപേരെ കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുംതാഴം പവിത്രം നഗര്‍ 155 ല്‍ പറങ്കിമാംവിള സിന്ധുഭവനില്‍ ഓട്ടോ ഡ്രൈവര്‍ സുനില്‍ (34), കൊറ്റങ്കര കോട്ടാച്ചിറ മാടന്‍കാവിന് സമീപം അക്ഷയില്‍ അനില്‍ (പൊടി-38) എന്നിവരെയാണ് എസ്.ഐ എച്ച്. മുഹമ്മദ് ഖാനും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 18ന് രാത്രി കല്ലുംതാഴം റെയില്‍വേ ഗേറ്റിന് സമീപം പെരിനാട് ഇടവട്ടം പ്രവീണ്‍ വിലാസത്തില്‍ പ്രജോഷിനെ വെട്ടിയ കേസിലാണ് പ്രതികള്‍ പിടിയിലായത്. അറസ്റ്റിലായ പ്രതികളെ സംഭവസ്ഥലത്തത്തെിച്ച് തെളിവെടുപ്പ് നടത്തി. കല്ലുംതാഴം ജങ്ഷനില്‍ ഓട്ടോ ഡ്രൈവറായ സുനില്‍ സംഭവത്തിന് ശേഷം ഒളിവില്‍ പോയത് സംശയത്തിനിടയാക്കിയിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരവെ രഹസ്യവിവരത്തെ തുടര്‍ന്ന് ഷാഡോ ടീം സുനിലിനെയും കൂട്ടാളിയെയും പിടികൂടുകയായിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍പെട്ട കിളികൊല്ലൂര്‍ മണികണ്ഠന്‍െറ നേതൃത്വത്തിലായിരുന്നു ബസ് ഡ്രൈവറെ ആക്രമിച്ചത്. മണികണ്ഠന്‍ ഉള്‍പ്പെടെ എട്ടോളം പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.