യാത്രക്കാര്‍ക്ക് പൂന്തോട്ടം ഒരുക്കി വിദ്യാര്‍ഥികള്‍

കൊട്ടാരക്കര: യാത്രക്കാരുടെ കാഴ്ചക്ക് കുളിരേകാന്‍ പൂന്തോട്ടം ഒരുക്കി വിദ്യാര്‍ഥികള്‍. നെടുവത്തൂര്‍ ഈശ്വരവിലാസം സ്കൂളിലെ നാഷനല്‍ സര്‍വിസ് സ്കീമിന്‍െറ നേതൃത്വത്തിലാണ് കൊട്ടാരക്കര റെയില്‍വേസ്റ്റേഷ്ന്‍െറ കവാടത്തിന് ഇരുവശവും പൂന്തോട്ടം ഒരുക്കിയത്. പൂന്തോട്ട ഉദ്ഘാടനം റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ എം. ഷാജഹാനും യാത്രക്കാര്‍ക്ക് പൂന്തോട്ടത്തിന്‍െറ സമര്‍പ്പണം കൊട്ടാരക്കര എസ്.ഐ ബെന്നിലാലുവും നിര്‍വഹിച്ചു. 800 ലധികം ഇനത്തില്‍പ്പെട്ട ചെടികളാണ് നട്ടുവളര്‍ത്തുന്നത്. പൂന്തോട്ടത്തിന്‍െറ ചുറ്റുമതിലും കുട്ടികള്‍തന്നെയാണ് നിര്‍മിച്ചത്. വീടുകളില്‍ വളര്‍ത്തിയ ചെടികളാണ് പൂന്തോട്ടം ഒരുക്കാന്‍ എത്തിച്ചത്. ചടങ്ങില്‍ പി.ടി.എ പ്രസിഡന്‍റ് അജികുമാര്‍ അധ്യക്ഷതവഹിച്ചു. സ്റ്റേഷന്‍ സൂപ്രണ്ട് കെ. സുരേന്ദ്രന്‍, സ്കൂള്‍ പ്രന്‍സിപ്പല്‍ ജിജി വിദ്യാധരന്‍, ഹെഡ്മിസ്ട്രസ് സിന്ധു എസ്. നായര്‍, സ്കൂള്‍ മാനേജര്‍ കെ. സുരേഷ്കുമാര്‍, കെ.ജി. മണിലാല്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍. എസ്. ജിനി, അധ്യാപകരായ എം.എസ്. ഹരികുമാര്‍, ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.