അഞ്ചല്‍: 2010 മാര്‍ച്ച് 13ന് അഞ്ചല്‍ ഈസ്റ്റ് സ്കൂളില്‍നിന്ന് കമ്പ്യൂട്ടര്‍ മോഷണം പോയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്‍റണിയെ സ്ഥലത്തത്തെിച്ച് തെളിവെടുത്തു. ലാബില്‍നിന്ന് കമ്പ്യൂട്ടര്‍ സെറ്റ് മോഷ്ടിച്ചവിധം ആന്‍റണി പൊലീസിന് വിശദീകരിച്ചു. ജനാല കുത്തിപ്പൊളിച്ചാണത്രെ അകത്തുകടന്നത്. ശനിയാഴ്ച ഉച്ചക്ക് 2.30ഓടെയാണ് ആന്‍റണിയെ സ്കൂളിലത്തെിച്ചത്. വിവരമറിഞ്ഞ് ധാരാളം ആളുകളും തടിച്ചുകൂടിയിരുന്നു. കൂടുതല്‍ തെളിവെടുപ്പിന് കൊല്ലത്തെ പൊലീസ് ആസ്ഥാനത്തും എത്തിച്ചിരുന്നു. സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ആന്‍റണി മോഷ്ടിച്ച വസ്തുക്കള്‍ സൂക്ഷിച്ചിട്ടുള്ളത് ഇവിടെയാണ്. സ്കൂളില്‍നിന്ന് കവര്‍ന്ന കമ്പ്യൂട്ടര്‍ തിരിച്ചറിയുന്നതിനാണ് കൊല്ലത്ത് കൊണ്ടുപോയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഞായറാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് അഞ്ചല്‍ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.