കൊട്ടിയം: കൊട്ടിയത്ത് കടകളുടെ ഷട്ടറുകള്‍ തകര്‍ത്ത് മോഷണവും മോഷണശ്രമവും. ഒരു വ്യാപാരസ്ഥാപനത്തിന്‍െറ പത്തോളം ഷട്ടറുകളുടെ പൂട്ടുകള്‍ തകര്‍ത്തു. കൊട്ടിയം മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ഗിരീഷ് കരിക്കട്ടഴികത്തിന്‍െറ ഉടമസ്ഥതയിലുള്ള കരിക്കട്ടഴികം മാര്‍ബിള്‍സിന്‍െറ ഷോറൂമിന്‍െറയും ഓഫിസിന്‍െറയും ഗോഡൗണിന്‍െറയും ഷട്ടറുകളാണ് തകര്‍ത്തത്. മേശകള്‍ തുറന്നെങ്കിലും ഇവിടെനിന്ന് ഒന്നുംതന്നെ ലഭിച്ചില്ല. അടുത്തുള്ള വീടിന്‍െറ ടെറസില്‍നിന്നെടുത്ത കമ്പിപ്പാരയും പിക്കാസും ഉപയോഗിച്ചായിരുന്നു ഷട്ടറുകള്‍ തകര്‍ത്തത്. പിക്കാസും കമ്പിപ്പാരയും കടയുടെ മുന്നില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്തെി. അടുത്തുള്ള ആര്‍.കെ. ബാറ്ററീസ് എന്ന ബാറ്ററി വില്‍പന ശാലയില്‍ നിന്നാണ് 250 രൂപ അപഹരിച്ചത്. മാര്‍ബ്ള്‍ വില്‍പനശാലയുടെ ഷട്ടറുകള്‍ തുറന്നുകിടന്നതിനാലാണ് മോഷണവിവരം ശ്രദ്ധയില്‍പെട്ടത്. കൊട്ടിയം എസ്.ഐ അനൂപ്, എസ്.ഐ സരസചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തത്തെി അന്വേഷണം നടത്തി. കൊട്ടിയത്ത് രാത്രികാല പൊലീസ് പട്രോളിങ് ഊര്‍ജിതമാക്കണമെന്ന് മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ സെക്രട്ടറി കബീര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.