മുതിര്‍ന്ന പൗരന്മാരുടെ പ്രശ്നങ്ങള്‍: സ്പെഷല്‍ ഓഫിസര്‍ സിറ്റിങ് നടത്തി

കൊല്ലം: മുതിര്‍ന്നപൗരന്മാരുടെ അവകാശം സംരക്ഷിക്കാന്‍ പ്രത്യേക റഗുലേറ്ററി ബോര്‍ഡ് രൂപവത്കരിക്കാന്‍ റിപ്പോര്‍ട്ട് തയാറാക്കുന്നതിന് സ്പെഷല്‍ ഓഫിസര്‍ വി.കെ. ബീരാന്‍ ആശ്രാമം ഗെസ്റ്റ് ഹൗസില്‍ സിറ്റിങ് നടത്തി. ബാങ്കിങ്, ട്രഷറി, ഗതാഗതരംഗങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചും മണിഓര്‍ഡര്‍ സമ്പ്രദായം പുന$സ്ഥാപിക്കണമെന്നും ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ഡോക്ടര്‍, നഴ്സ്, ചികിത്സ സൗകര്യങ്ങള്‍ എന്നിവയുള്ള മൊബൈല്‍ മെഡിക്കല്‍ യൂനിറ്റ് ഏര്‍പ്പെടുത്തണമെന്നും അങ്കണവാടികളിലൂടെ വയോജനങ്ങള്‍ക്ക് പോഷകാഹാരം ലഭ്യമാക്കണമെന്നും നിര്‍ദേശമുയര്‍ന്നു. വയോജനക്ഷേമത്തിന് പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്നും എല്ലാ ജില്ലയിലും വയോജനങ്ങള്‍ക്ക് കോടതി സ്ഥാപിക്കണമെന്നും വൃദ്ധരെ ഹെല്‍മറ്റ് വെക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. അഡ്വ. വസന്തകുമാര്‍, ജില്ലാ സാമൂഹികനീതി ഓഫിസര്‍ ജി. ലീല, മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനാ പ്രതിനിധികളും സന്നദ്ധസംഘടനകള്‍ നടത്തുന്ന വൃദ്ധസദനങ്ങളുടെ പ്രതിനിധികളും സാമൂഹികനീതി, ആരോഗ്യം, ആര്‍.ഡി.ഒ, പട്ടികജാതി വികസനം, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പൊലീസ് ചീഫ്, ജനമൈത്രി പൊലീസ്, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.