ടാക്സി ജീവനക്കാര്‍ പ്രതിഷേധിച്ചു; മാലിന്യം നീക്കി

കുളത്തൂപ്പുഴ: പുതിയ ഭരണസമിതി എത്തിയെങ്കിലും ഏതാനും ദിവസങ്ങളായി കുളത്തൂപ്പുഴ ടൗണിലെ മാലിന്യ നീക്കം തടസ്സപ്പെട്ടനിലയിലായിരുന്നു. പൊതുമാര്‍ക്കറ്റിനു മുന്നില്‍ ദിവസങ്ങളുടെ മാലിന്യം കൂമ്പാരമായതോടെ ദുര്‍ഗന്ധം ഉയരുകയും സമീപത്തെ വ്യാപാരികള്‍ക്കും ടാക്സി ജീവനക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ടായി മാറുകയായിരുന്നു. പുതിയ ഭരണസമിതി അധികാരത്തിലത്തെിയെങ്കിലും ഭരണപരമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ രൂപവത്കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാത്തതിനാല്‍ മാലിന്യ നീക്കത്തിനുള്ള സംവിധാനം പുനരാരംഭിച്ചിരുന്നില്ല. കഴിഞ്ഞ പൊതുമാര്‍ക്കറ്റ് ദിനങ്ങളിലെ മാലിന്യത്തില്‍ രണ്ടു ദിവസത്തെ മഴയും കൂടിയായപ്പോള്‍ സെന്‍ട്രല്‍ ജങ്ഷനില്‍ ദുര്‍ഗന്ധം രൂക്ഷമാവുകയും വഴിനടക്കാന്‍ പറ്റാത്ത സ്ഥിതിയുമായി. സംഭവം സംബന്ധിച്ച് ടാക്സി ജീവനക്കാര്‍ പഞ്ചായത്ത് പ്രസിഡന്‍റിനെ നേരില്‍ കണ്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പൊതുജനങ്ങളുടെ ആവശ്യം പരിഗണിച്ച് പ്രസിഡന്‍റ് എസ്. നളിനിയമ്മ നേരിട്ടിടപെട്ട് തൊഴിലാളികളെ സംഘടിപ്പിച്ച് മാലിന്യക്കൂമ്പാരം അടിയന്തരമായി നീക്കം ചെയ്യുന്നതിന് നടപടികള്‍ സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.