പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലത്തെിക്കാന്‍ സൗകര്യമില്ല; പ്രതിഷേധം

കൊല്ലം: പ്രവൃത്തിപരിചയമേളക്കിടെ പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയിലത്തെിക്കാന്‍ സൗകര്യമില്ലാതിരുന്നത് പ്രതിഷേധത്തിനിടയാക്കി. മൂന്ന് വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ക്രിസ്തുരാജ് എച്ച്.എസ്.എസിലെ വേദിയില്‍ ബുക് ബയന്‍ഡിങ് മത്സരം നടക്കുന്നതിനിടെയാണ് തിരുവല്ല വി.എച്ച്.എസ്.എസ്. ഫോര്‍ ഡഫിലെ ബോബിക്ക് കൈയിലെ തള്ളവിരലിന് മുറിവേറ്റത്. വേദിക്കുസമീപം പ്രാഥമികചികിത്സ നല്‍കിയെങ്കിലും രക്തം വാര്‍ന്നൊഴുകുകയായിരുന്നു. എന്നാല്‍ വാഹനമില്ലാത്തതിനാല്‍ ആശുപത്രിയിലത്തെിക്കാന്‍ ഏറെ താമസം നേരിട്ടു. പിന്നീട് വേദിക്ക് സമീപമുണ്ടായിരുന്ന പൊലീസ് ജീപ്പില്‍ ആശുപത്രിയിലത്തെിക്കുകയായിരുന്നു. ഹരിപ്രിയ, അമര്‍ദീപ് എന്നീ വിദ്യാര്‍ഥികള്‍ക്കും കൈക്ക് മുറിവേറ്റു. ബുക്ക് ബയന്‍ഡിങ്, ഉളികൊണ്ടുള്ള നിര്‍മാണം എന്നിവക്കിടെയാണ് ഇവര്‍ക്ക് പരിക്കേറ്റത്. ഇരുവര്‍ക്കും പ്രാഥമികചികിത്സ നല്‍കി. ഏറെ കുട്ടികള്‍ പങ്കെടുക്കുന്ന ശാസ്ത്രോത്സവത്തിന്‍െറ വേദിയില്‍ ആംബുലന്‍സ് പോലുള്ള സൗകര്യമൊരുക്കാത്തതാണ് പ്രതിഷേധത്തിന് കാരണമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.