കൊട്ടിയം: ചെറിയേലയില്‍ മൊബൈല്‍ ടവറിന്‍െറ നിര്‍മാണം നിര്‍ത്തിവെക്കുന്നതിനായി കലക്ടറുടെ ഭാഗത്തുനിന്നും അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയോടെ നാട്ടുകാര്‍. ജനവാസമേഖലയില്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏതാനും ദിവസമായി നാട്ടുകാര്‍ സമരം നടത്തിവരുകയാണ്. ടവര്‍ നിര്‍മിക്കുന്നതിന് പഞ്ചായത്ത് അനുമതി നിഷേധിച്ചതിനെതിരെ ടവര്‍ നിര്‍മാണത്തിന് ട്രൈബ്യൂണലിന്‍െറ ഉത്തരവുണ്ടെന്നാണ് ടവര്‍ നിര്‍മിക്കാനത്തെിയവര്‍ പറയുന്നത്. എന്നാല്‍, ഇത്തരത്തിലെ ഒരു ഉത്തരവ് നിലവിലില്ളെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം സമരസമിതിയുടെ നേതൃത്വത്തില്‍ തൃക്കോവില്‍വട്ടം പഞ്ചായത്ത് ഓഫിസ് ഉപരോധിക്കുകയും സെക്രട്ടറിയെ തടഞ്ഞുവെക്കുകയും ചെയ്തതിനെതുടര്‍ന്ന് സ്ഥലത്തത്തെിയ തഹസില്‍ദാര്‍ വിവരം കലക്ടറുടെ ശ്രദ്ധയില്‍പെടുത്താമെന്നും ഉത്തരവ് സംബന്ധിച്ച് വ്യക്തത വരുത്തുന്നതുവരെ നിര്‍മാണം നിര്‍ത്തിവെപ്പിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയുമായിരുന്നു. ഇതേതുടര്‍ന്നാണ് കലക്ടറില്‍നിന്ന് നാട്ടുകാര്‍ക്ക് അനുകൂലമായ ഉത്തരവ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.