കുണ്ടറ: പോസ്റ്റ് മാസ്റ്റര്‍ ഉള്‍പ്പെടെ രണ്ട് ജീവനക്കാര്‍ മാത്രമുള്ള മുളവന പോസ്റ്റ് ഓഫിസ് ദൈനംദിനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെ വലയുന്നു. മൂവായിരത്തി എഴുനൂറോളം തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും മൂവായിരത്തോളം വിവിധ പെന്‍ഷന്‍കാര്‍ക്കും സമയത്ത് പണം വിതരണം ചെയ്യാന്‍ കഴിയുന്നില്ല. ഇത് ഇടപാടുകാര്‍ക്കിടയില്‍ വലിയ പരാതിക്ക് ഇട നല്‍കിയിട്ടുണ്ട്. കഴിഞ്ഞമാസം വിതരണം ചെയ്യേണ്ട തൊഴിലുറപ്പ് കൂലി പോലും ഇതുവരെയും വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. തുക പോസ്റ്റ് ഓഫിസിലത്തെിയെങ്കിലും ജോലിക്കാരുടെ കുറവും വൈദ്യുതിതകരാറും കമ്പ്യൂട്ടര്‍ ആവശ്യത്തിനില്ലാത്തതുമാണ് കാലതാമസത്തിന് കാരണം. ആര്‍. ഡി ഡെപ്പോസിറ്റ്, റൂറല്‍ പോസ്റ്റ് ഓഫിസ് ലൈഫ് ഇന്‍ഷുറന്‍സ്, സുകന്യ സമൃദ്ധി ഉള്‍പ്പെടെയുള്ള ജോലികള്‍ക്കും ഇപ്പോള്‍ ഒരാള്‍ മാത്രമാണ് പോസ്റ്റ് ഓഫിസിലുള്ളത്. രണ്ട് ജീവനക്കാരില്‍ ഒരാള്‍ അവധിയിലാണ്. പോസ്റ്റ് ഓഫിസിന്‍െറ ദുരിതം പരിഹരിക്കാന്‍ നടപടിയുണ്ടാകണമെന്നാവശ്യപ്പെട്ട് വാര്‍ഡംഗം സിന്ധുരാജേന്ദ്രന്‍ പോസ്റ്റ്മാസ്റ്റര്‍ ജനറലിന് പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.