മഞ്ഞപ്പിത്തം പടരുന്നു; കാളവയല്‍, പനയറക്കുന്ന് നിവാസികള്‍ ആശങ്കയില്‍

ആയൂര്‍: വെളിനല്ലൂര്‍ പഞ്ചായത്തിലെ കാളവയല്‍, പനയറക്കുന്ന്, ഉഗ്രംകുന്ന് പ്രദേശങ്ങളില്‍ മഞ്ഞപ്പിത്തം പടരുന്നു. നിരവധിപേര്‍ ഇതിനകം വിവിധ ആശുപത്രികളില്‍ ചികിത്സതേടി. ആരോഗ്യവകുപ്പ് അധികൃതര്‍ നടപടിയെടുക്കുന്നില്ളെന്ന് ആരോപണം. കാളവയല്‍, പനയറക്കുന്ന്, കൈതക്കാമുക്ക് സ്വപ്ന വിലാസത്തില്‍ സോമന്‍െറ ഭാര്യ പ്രസന്ന (35) കഴിഞ്ഞദിവസം രോഗം ബാധിച്ച് മരിച്ചിരുന്നു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം നിറയുകയും കുടിവെള്ളമടക്കം മലിനമായതും കോളനികളിലും വയലിനോട് ചേര്‍ന്ന ഭാഗങ്ങളിലും കിണറ്റിലെ കുടിവെള്ളം ഓരുകലര്‍ന്ന് കലങ്ങിയതും രോഗബാധ പടരുന്നതിന് കാരണമാകുന്നുണ്ട്. പ്രായം കുറഞ്ഞവരില്‍ അടക്കം മഞ്ഞപ്പിത്തം പടര്‍ന്നിട്ടുണ്ട്. കൊട്ടാരക്കര താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി, വെളിനല്ലൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍ എന്നിവിടങ്ങളിലും മറ്റ് സ്വകാര്യ ആശുപത്രികളിലും നിരവധിപേര്‍ ചികിത്സ തേടിയിട്ടുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണമെന്നും ഓര് കലര്‍ന്നതും കലങ്ങിയതുമായ കിണര്‍ വെള്ളം പാചകത്തിന് ഉപയോഗിക്കരുതെന്നും തോടിനും വയലിനും അരികെയുള്ള കിണറുകളിലെ വെള്ളം തെളിഞ്ഞതിനുശേഷം മാത്രം ഉപയോഗിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഊറ്റും ഉറവകളുള്ള പ്രദേശങ്ങളിലെ കിണര്‍ വെള്ളം പരിശോധനാ വിധേയമാക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.