കുടിവെള്ള സംഭരണിയില്‍ വിള്ളല്‍; നാട്ടുകാര്‍ കരാറുകാരനെ തടഞ്ഞുവെച്ചു

കിളിമാനൂര്‍: രാജീവ്ഗാന്ധി കുടിവെള്ള പദ്ധതിക്കായി സ്ഥാപിച്ച കുടിവെള്ള സംഭരണി പൊട്ടി വന്‍തോതില്‍ ചോര്‍ച്ച. വിള്ളലുണ്ടായ ഭാഗം അടയ്ക്കാനത്തെിയ കരാറുകാരനെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. കിളിമാനൂര്‍ പഞ്ചായത്തിലെ മലയ്ക്കല്‍ വാര്‍ഡില്‍ പുലിക്കോട്ട് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച സംഭരണിയിലാണ് ചോര്‍ച്ചയുണ്ടായത്. പദ്ധതി പൂര്‍ത്തിയായി വെള്ളം സംഭരിക്കാന്‍ തുടങ്ങിയതുമുതല്‍ പലവട്ടം വിള്ളല്‍വീണ് ചോര്‍ച്ചയുണ്ടായിരുന്നു. പരാതി ഉയരുമ്പോള്‍ കരാറുകാരനത്തെി ചോര്‍ച്ച അടയ്ക്കുകയാണ് പതിവ്. വെളളിയാഴ്ച വെള്ളം പമ്പുചെയ്യുന്നതിനിടെ വലിയതോതില്‍ പൊട്ടി വെള്ളം നഷ്ടപ്പെട്ടു. സന്ധ്യയോടെ കരാറുകാരന്‍ പണിക്കാരുമായി സ്ഥലത്തത്തെി ഒട്ടിക്കാന്‍ തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞുവെക്കുകയായിരുന്നു. ചോര്‍ച്ച അടച്ചാല്‍പോര പുതിയ ടാങ്ക് വെക്കണമെന്ന ആവശ്യം ഉന്നയിച്ചു. എന്നാല്‍, കരാറുകാരന്‍ വഴങ്ങാതിരുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. രാത്രി പത്തോടെ ഒരുമാസത്തിനകം പുതിയ ടാങ്ക് വെക്കാമെന്ന രേഖാമൂലമുള്ള ഉറപ്പിന്മേലാണ് കാരാറുകാരനെ വിട്ടയച്ചത്. എട്ടു ലക്ഷം രൂപ ചെലവില്‍ 48 കുടുംബങ്ങള്‍ക്ക് കുടിവെള്ളമത്തെിക്കാനുള്ളതാണ് പദ്ധതി. ഭൂജലവകുപ്പ് നിര്‍മിച്ച കുഴല്‍ക്കിണറില്‍നിന്നാണ് വെള്ളം പമ്പുചെയ്യുന്നത്. പദ്ധതിയില്‍ വന്‍തോതില്‍ അഴിമതിയുള്ളതായി ബി.ജെ.പി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.