കൊല്ലം: തീരദേശസുരക്ഷ ഉറപ്പാക്കാന്‍ നാവികസേനയും തീരസംരക്ഷണ സേനയും തീരദേശ പൊലീസും ചേര്‍ന്ന് നടത്തുന്ന മോക് ട്രയലില്‍ തീവ്രവാദികളുടെ വേഷത്തിലത്തെിയ രണ്ട് നാവിക സേനാ ഉദ്യോഗസ്ഥരെ പൊലീസ് പിടികൂടി. മത്സ്യബന്ധനത്തിനായി പോയ ബോട്ടില്‍ ഉള്‍ക്കടലില്‍ വെച്ച് കടന്നുകൂടി തീരത്തിറങ്ങിയ നാവികസേനാഉദ്യോഗസ്ഥരില്‍ ഒരാളെ കൊല്ലം കോസ്റ്റല്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും മറ്റൊരാളെ ചവറയില്‍ നിന്നുമാണ് പിടികൂടിയത്. മത്സ്യത്തൊഴിലാളിയുടെ വേഷത്തിലത്തെിയ നാവികസേന ഉദ്യോഗസ്ഥനായ ശ്രാവണ്‍കുമാറിനെയാണ് കോസ്റ്റല്‍ സി.ഐ രാമചന്ദ്രന്‍െറ നേതൃത്വത്തില്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്തുവെച്ച് പിടികൂടിയത്. കൊല്ലം പോര്‍ട്ടിനോട് ചേര്‍ന്ന് തീരത്ത് നിന്നും വളരെ അകലെയല്ലാതെ കടലില്‍ സംശയകരമായി കാണപ്പെട്ട മത്സ്യബന്ധനബോട്ടിനെ കോസ്റ്റല്‍ പൊലീസ് പിന്തുടര്‍ന്നിരുന്നെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ച് കടന്നു. അല്‍പനേരത്തിന് ശേഷം സംശയകരമായ സാഹചര്യത്തില്‍ ഒരു ബോട്ട് കോസ്റ്റല്‍ പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന് തീരത്ത് കണ്ടതായി ജാഗ്രതാ സമിതി അംഗങ്ങള്‍ വിവരം അറിയിച്ചതിനെതുടര്‍ന്ന് സി.ഐ രാമചന്ദ്രന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി. രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പൊലീസ് പിന്തുടര്‍ന്ന് രാവിലെ 7.20ന് പിടികൂടുകയായിരുന്നു. ടീ ഷര്‍ട്ടും ത്രീ ഫോര്‍ത്തുമായിരുന്നു ഇയാളുടെ വേഷം. ചവറ എസ്.ഐ ഗോപകുമാറിന്‍െറ നേതൃത്വത്തിലാണ് വേഷം മാറിയത്തെിയ മറ്റൊരു നാവികസേനാ ഉദ്യോഗസ്ഥനെ ചവറ ഐ.ആര്‍.ഇക്ക് സമീപത്ത് നിന്ന് പിടികൂടിയത്. മത്സ്യബന്ധനത്തിന് പോയ ചൂണ്ടുവള്ളത്തില്‍ ചൊവ്വാഴ്ച രാവിലെ കടന്നുകൂടിയ ഇയാള്‍ കൊല്ലം പോര്‍ട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാറി ഇരവിപുരത്തെ ലാന്‍ഡിങ് പോയന്‍റില്‍ ഇറങ്ങിയിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് ഇയാള്‍ പ്രത്യുപകാരമായി 500 രൂപയും നല്‍കി. ഇന്നലെ രാവിലെ ബസില്‍ ചവറയിലത്തെിയ ഇയാള്‍ ഐ.ആര്‍.ഇക്കുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചു. പക്ഷേ, സുരക്ഷാ ജീവനക്കാര്‍ തടഞ്ഞു. ഇവിടന്ന് കടക്കാന്‍ ശ്രമിച്ച ഇയാളെ ഐ.ആര്‍.ഇയിലെ സുരക്ഷാജീവനക്കാര്‍ വിവരമറിച്ചതിനെതുടര്‍ന്നാണ് ചവറ പൊലീസ് പിടികൂടിയത്. മോക് ട്രയലിന്‍െറ ഭാഗമായി ചൊവ്വാഴ്ച രാവിലെ മുതല്‍ ജില്ലയിലെ തീരദേശമൊന്നാകെ കനത്ത സുരക്ഷാവലയത്തിലായിരുന്നു. ജില്ലയില്‍ പരവൂര്‍ മുതല്‍ അഴീക്കല്‍ വരെയുള്ള തീരപ്രദേശങ്ങളില്‍ 100 ഓളം പൊലീസുകാരെയാണ് സുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. തീരദേശത്തിന്‍െറ സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ചയില്ളെന്ന് ഉറപ്പ് വരുത്താന്‍ മൂന്ന് ദിവസം നീളുന്ന മോക്ട്രയലാണ് ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇന്ന് വൈകീട്ട് ആറുവരെയാണ് മോക് ട്രയലിന്‍െറ സമയം നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞതവണവരെ തീരദേശ പൊലീസ് മാത്രമാണ് സുരക്ഷക്ക് ഉണ്ടായിരുന്നത്. ഇത്തവണ കോസ്റ്റ് ഗാര്‍ഡും പൊലീസിനൊപ്പം സുരക്ഷക്കുണ്ട്. കോസ്റ്റ് ഗാര്‍ഡ് മത്സ്യബന്ധന വള്ളങ്ങളില്‍ ആരെങ്കിലും കടന്നുകൂടുന്നുണ്ടോ എന്നാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് തീരസുരക്ഷ ഉറപ്പാക്കുന്നതിനുള്ള മോക് ട്രയല്‍ പൊലീസ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.