കൊല്ലം: ജില്ലയില്‍ ഗതാഗതനിയമം ലംഘിക്കുന്നവര്‍ ദിനം പ്രതി കൂടിവരുന്നതായി റിപ്പോര്‍ട്ട്. ഒരുവര്‍ഷം കൊണ്ട് നഗരത്തിലെ കാമറകളില്‍ തെളിഞ്ഞത് ഗതാഗതനിയമം ലംഘിച്ച ഒമ്പതിനായിത്തോളം പേരാണ്. റോഡില്‍ പൊലീസില്ളെന്നു കരുതി ട്രാഫിക് നിയമം ലംഘിക്കുന്നവരില്‍ നിന്ന് കാമറകള്‍ പിടിച്ചെടുത്തത് പത്ത് ലക്ഷത്തോളം രൂപയും. നിയമം ലംഘിക്കുന്നവരുടെ ഫോട്ടോയെടുത്ത് വീട്ടിലേക്ക് നോട്ടീസ് അയക്കുന്ന പരിപാടി കൊല്ലം നഗരത്തില്‍ തുടങ്ങിയത് 2013 ഫെബ്രുവരിയിലാണ്. നാളിതുവരെ 30 ലക്ഷത്തോളം രൂപയാണ് കൊല്ലം കണ്‍¤്രടാള്‍ റൂം പിഴയായി സര്‍ക്കാര്‍ ഖജനാവിലേക്ക് അടച്ചത്. ദിവസേന കാമറയില്‍ കുടുങ്ങുന്നത് 100-150 നും ഇടയിലാണ്. ഒരു മാസത്തെ കളക്ഷന്‍ മാത്രം 80,000 മുതല്‍ ഒരു ലക്ഷം വരെ കടക്കും. വാഹനപരിശോധനയിലൂടെ യാത്രക്കാരെ പീഡിപ്പിക്കുന്നുവെന്ന വ്യാപക പരാതിയെ തുടര്‍ന്നാണ് നഗരത്തില്‍ 14 കാമറകള്‍ സ്ഥാപിച്ചത്. ഹെല്‍മറ്റിനും സീറ്റ്ബെല്‍റ്റിനും പുറമേ അനധികൃത പാര്‍ക്കിങ്,അശ്രദ്ധമായി വാഹനം ഓടിക്കല്‍, ഓവര്‍ ടേക്കിങ്,അമിത വേഗം, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവക്കും യൂനിഫോം ഇല്ലാത്ത സ്വകാര്യബസ് ജീവനക്കാരും മറ്റ് ഹെവി വാഹനങ്ങളുടെ ഡ്രൈവര്‍മാരുമാണ് പിഴ വീണവരിലധികവും. കഴിഞ്ഞ മേയ് മുതലാണ് ട്രാഫിക് നിയമ ലംഘനം നടത്തുന്നവരുടെ എണ്ണം കൂടിത്തുടങ്ങിയത്. ജനുവരി മുതല്‍ ഏപ്രില്‍ വരെ പ്രതിമാസം 500 ല്‍ താഴെയാളുകളായിരുന്നെങ്കില്‍ മേയ് മുതല്‍ ഡിസംബര്‍ വരെ 1000 വരെ കടന്നു. *കാമറയില്‍ കുടുങ്ങിയാല്‍.... കണ്‍ട്രോള്‍ റൂമിലിരുന്ന് നിയന്ത്രിക്കാന്‍ കഴിയുംവിധമാണ് കാമറകളുടെ പ്രവര്‍ത്തനം. കാമറ പകര്‍ത്തുന്ന ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിലെ എല്‍.സി.ഡി സ്ക്രീനുകളില്‍ തെളിയും.ഹെല്‍മറ്റ് ധരിക്കാതെ ബൈക്കോടിക്കുക, ബൈക്കില്‍ മൂന്നുപേരെ കയറ്റുക, തിരിയുമ്പോഴും മറ്റും സിഗ്നലുകള്‍ നല്‍കാതിരിക്കുക, റോഡില്‍ അലക്ഷ്യമായി വാഹനങ്ങള്‍ നിര്‍ത്തിയിടുക, മൊബൈലില്‍ സംസാരിച്ച് വാഹനം ഓടിക്കുക, വാഹനങ്ങളില്‍ കുത്തിനിറച്ച് ആളെ കയറ്റുക, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക തുടങ്ങിയവ കാമറ വഴി കണ്‍ട്രോള്‍ റൂമിലിരുന്ന് വീക്ഷിക്കാം. ഇത്തരം വാഹനങ്ങളുടെ നമ്പര്‍ കാമറ വഴിതന്നെ ശേഖരിച്ച് മോട്ടോര്‍ വാഹനവകുപ്പിന്‍െറ വെബ്സൈറ്റില്‍ നിന്ന് ഉടമയുടെ മേല്‍വിലാസം ശേഖരിച്ച് തപാല്‍ മാര്‍ഗം നോട്ടീസയക്കുകയാണ് ആദ്യം ചെയ്യുക. നോട്ടീസ് സഹിതം ട്രാഫിക് സ്റ്റേഷനിലത്തെി പിഴ അടയ്ക്കാത്തപക്ഷം കേസെടുക്കും. വാഹനം ഓടിച്ചവര്‍ കുറ്റം നിഷേധിച്ചാല്‍ ഇതുസംബന്ധിച്ച തെളിവ് കണ്‍ട്രോള്‍ റൂമില്‍നിന്ന് നല്‍കും. വാഹനം ഓടിച്ച ദിവസം, സമയം എല്ലാം ക്യത്യമായി കാമറ ദൃശ്യങ്ങളാണ് സാക്ഷ്യപ്പെടുത്തുക. കാമറ ദൃശ്യങ്ങള്‍ 45 ദിവസത്തോളം കമ്പ്യൂട്ടറില്‍ സൂക്ഷിക്കാനുമുള്ള സൗകര്യമുണ്ട്. വാഹനം മോഷണം പോയാല്‍ പെട്ടെന്ന് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചാല്‍ നഗരത്തിലെ പ്രധാന റോഡുകളില്‍ മിന്നല്‍ പരിശോധന നടത്താനും ലുക്കൗട്ട് നോട്ടീസ് പുപ്പെടുവിച്ച പ്രതികള്‍ നഗരത്തിലത്തെിയാല്‍ അവരെ പിടികൂടാനും കാമറ സഹായിക്കും. വിവിധ രാഷ്ട്രീയപാര്‍ട്ടികളും മറ്റും നഗരത്തില്‍ നടത്തുന്ന പ്രതിഷേധപ്രകടനവും ജാഥയും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തത്സമയം കാണാനും അക്രമവും കല്ളേറും മറ്റുമുണ്ടായാല്‍ കുറ്റക്കാരെ കണ്ടത്തൊനും കാമറകള്‍ പൊലീസിന് പ്രയോജനപ്പെടും. കാമറയില്‍ പകര്‍ത്തുന്ന വിഡിയോ ദൃശ്യങ്ങള്‍ ഒറ്റ ക്ളിക്കുകൊണ്ട് ഫോട്ടോ ആക്കി മാറ്റാനുള്ള സജ്ജീകരണവും കണ്‍ട്രോള്‍ റൂമില്‍ ഒരുക്കിയിട്ടുണ്ട്. *കാമറകള്‍ ഇവിടെയെല്ലാം... കൊല്ലം ഹൈസ്കൂള്‍ ജങ്ഷന്‍, താലൂക്ക് കച്ചേരി, സെന്‍റ് ജോസഫ്, ചിന്നക്കട റൗണ്ട്, കുമാര്‍ തിയറ്റര്‍ ജങ്ഷന്‍, റെയില്‍വെ സ്റ്റേഷന്‍, കപ്പലണ്ടി മുക്ക് എന്നിവിടങ്ങളിലാണ് കാമറകള്‍ ഉള്ളത്. കരുനാഗപ്പള്ളി മുതല്‍ കടമ്പാട്ട് കോണം വരെയും ചിന്നക്കട മുതല്‍ കരിക്കോട് വരെയും വിവിധ ഭാഗങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചുവരുന്നു. ചിലയിടങ്ങളില്‍ വ്യാപാരികളുടെ സഹകരണത്തോടെയാണ് കാമറകള്‍ സ്ഥാപിക്കുക. കിളികൊല്ലൂര്‍ മൂന്നാംകുറ്റി മുതല്‍ കല്ലുതാഴം വരെ വ്യാപാരികള്‍ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.