കൊല്ലം: ഹൈസ്കൂള്‍ ജങ്ഷന്‍ മുതല്‍ കടപ്പുഴ വരെയുളള കൊല്ലം-തേനി ദേശീയപാത പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ തടസ്സം നീക്കാന്‍ ഡിസംബര്‍ 31ന് പത്തനംതിട്ട ജില്ലാ കലക്ടര്‍, പത്തനംതിട്ട, അടൂര്‍ എം.എല്‍.എമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലയിലെ രാഷ്ട്രീയ കക്ഷി നേതാക്കളുടെ യോഗം വിളിക്കുമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. അറിയിച്ചു. കരാര്‍ ഒപ്പുവെച്ച് നിര്‍മാണോദ്ഘാടനം നടന്ന ദിവസം തന്നെ റോഡിന്‍െറ ടാറിങ്ങിന് ആവശ്യമായ മിക്സ് തയാറാക്കാനുള്ള പ്ളാന്‍റ് അടൂര്‍ താലൂക്കില്‍ പളളിക്കല്‍ പഞ്ചായത്തില്‍ തെങ്ങമത്ത് കരാറുകാരന്‍ സ്ഥാപിച്ചു. എന്നാല്‍ നാട്ടുകാരില്‍ നിന്നുണ്ടായ എതിര്‍പ്പും തര്‍ക്കവും കോടതി കേസും മൂലം മിക്സിങ് പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം തുടങ്ങാനോ റോഡിന്‍െറ ടാറിങ് ഉള്‍പ്പെടെയുള്ള നിര്‍മാണം ആരംഭിക്കാനോ സാധിച്ചില്ല. ഹൈകോടതിയില്‍ നിന്നും പ്രവര്‍ത്തനം ആരംഭിക്കാനുള്ള പൊലീസ് സംരക്ഷണം ലഭ്യമായിട്ടും നാട്ടുകാരുടെ എതിര്‍പ്പിനെതുടര്‍ന്ന് പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല. മലിനീകരണ സാധ്യതകള്‍ ഇല്ലാതാക്കി നാട്ടുകാരെ വിശ്വാസത്തിലെടുത്ത് നിര്‍മാണം ആരംഭിക്കാന്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ തലത്തിലും എ.ഡി.എം തലത്തിലും പലവട്ടം ശ്രമം നടത്തി. എന്നാല്‍ സമവായത്തിലത്തൊന്‍ കഴിഞ്ഞില്ല. പണി ആരംഭിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിപുലമായ യോഗം വിളിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍െറ സാക്ഷ്യപത്രത്തോടു കൂടി മലിനീകരണം ഒഴിവാക്കി പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം ക്രമീകരിക്കുവാന്‍ കരാറുകാരന്‍ നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. നാട്ടുകാരുടെ ആശങ്ക പൂര്‍ണമായും ഒഴിവാക്കി റോഡിന്‍െറ നിര്‍മാണപ്രവര്‍ത്തനം ത്വരിതപ്പെടുത്തുവാന്‍ വേണ്ട അടിയന്തര നടപടി സ്വീകരിക്കുന്നതിനാണ് എം.എല്‍.എ മാരായ ശിവദാസന്‍ നായര്‍, ചിറ്റയം ഗോപകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലയിലെ കക്ഷി നേതാക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ബന്ധപ്പെട്ട മറ്റുള്ളവരുടെയും യോഗം വിളിച്ചു ചേര്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.