ചവറ ഉപജില്ലാ കലോത്സവം തുടങ്ങി

ചവറ: ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് ഘോഷയാത്രയോടെ തുടക്കം. ചവറ ബസ്സ്റ്റാന്‍ഡില്‍നിന്നാരംഭിച്ച ഘോഷയാത്ര നാടകകൃത്ത് അഡ്വ. മണിലാല്‍ ഫ്ളാഗ്ഓഫ് ചെയ്തു. സമ്മേളനം എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്തു. ചവറ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ലളിത അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്. ശോഭ, സേതുലക്ഷ്മി, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശാലിനി, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മായ, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എ. നിയാസ്, ചവറ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി. രാഹുല്‍, ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ ആര്‍. അരുണ്‍രാജ്, ബിന്ദുകൃഷ്ണകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ സോഫിയ സലാം, പൊന്നമ്മ, സതീഭായി, ജയകുമാര്‍, യോഹന്നാന്‍, ജിജി, ഗീത, ജയശ്രീ, കുറ്റിയില്‍ സാലിയത്ത്, രമാദേവി, ലേഖ, പി.ടി.എ പ്രസിഡന്‍റ് സുരേഷ്കുമാര്‍, സ്റ്റുഡന്‍റ് കൗണ്‍സില്‍ ചെയര്‍മാന്‍ നിഥിന്‍ മനോഹര്‍ എന്നിവര്‍ സംസാരിച്ചു. എ.ഇ.ഒ എ.എം. സത്യന്‍ സ്വാഗതവും കണ്‍വീനര്‍ എഫ്. എമേഴ്സണ്‍ നന്ദിയും പറഞ്ഞു. വ്യാഴാഴ്ച കലോത്സവം സമാപിക്കും. കൊറ്റംകുളങ്ങര ഗവ. വി.എച്ച്.എസ്.എസാണ് പ്രധാന വേദി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.