ഡോക്ടര്‍മാരില്ല; താളംതെറ്റി പോരുവഴി പ്രാഥമികാരോഗ്യകേന്ദ്രം

ശാസ്താംകോട്ട: ഡോക്ടര്‍മാരുടെ മുഴുവന്‍സമയ സേവനം ലഭ്യമാകാത്തതിനത്തെുടര്‍ന്ന് പോരുവഴി പ്രാഥമികാരോഗ്യകേന്ദ്രത്തിന്‍െറ പ്രവര്‍ത്തനം താളംതെറ്റി. വര്‍ക്കിങ് അറേഞ്ച്മെന്‍റ് പ്രകാരം ഏതെങ്കിലും ഡോക്ടര്‍മാരെ ഇടക്കുംമുറക്കും നിയമിച്ചാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആശുപത്രിയുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. കുന്നത്തൂര്‍ താലൂക്കിലെ ഏറ്റവും അവികസിതമായ പ്രദേശത്താണ് പ്രാഥമികാരോഗ്യകേന്ദ്രം സ്ഥിതിചെയ്യുന്നത്. പനി വ്യാപകമായതോടെ മുന്നൂറിലധികം രോഗികള്‍ ചികിത്സ തേടി ദിവസവും ഒ.പിയില്‍ എത്തുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാരില്ലാത്ത അവസ്ഥയാണ്. ഓച്ചിറ സാമൂഹികാരോഗ്യകേന്ദ്രത്തില്‍നിന്നുള്ള ജൂനിയര്‍ ഡോക്ടര്‍മാരെയാണ് പോരുവഴി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിയമിച്ചിരിക്കുന്നത്. ആഴ്ചയില്‍ എല്ലാ ദിവസവും ഇവരുടെ സേവനം കിട്ടാറുമില്ല. മേഖലയിലെ ഏക സര്‍ക്കാര്‍ ആതുരാലയം പ്രയോജനരഹിതമായതോടെ സ്വകാര്യആശുപത്രികളില്‍ ചികിത്സ തേടേണ്ട സ്ഥിതിയിലാണ് നിര്‍ധനരോഗികള്‍. പോരുവഴി പഞ്ചായത്ത് ഭരണസമിതി ഇക്കാര്യത്തില്‍ നിസ്സംഗത പുലര്‍ത്തുന്നതായും വിമര്‍ശമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.